പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി

Wait 5 sec.

പാലിയേക്കര ടോൾ പിരിവിൽ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടിയതിനെ തുടർന്നാണ് ടോള്‍ പിരിവിനുള്ള വിലക്ക് നീട്ടിയത്. ദേശീയപാതയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ തുടരുന്നെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയ വിലക്ക് നീട്ടിയത്.Also read: ‘ചർച്ചയെ അഭിമുഖീകരിക്കാൻ തയ്യാറുള്ള സർക്കാരും ഒളിച്ചോടുന്ന പ്രതിപക്ഷത്തെയുമാണ് സഭ കാണുന്നത്’: മന്ത്രി എം ബി രാജേഷ്സര്‍വീസ് റോഡ് പലയിടത്തും ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും ജില്ലാ കളക്ടര്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ശബരിമല മണ്ഡലകാലത്തിന് മുന്‍പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നും നാഷണൽ ഹൈ വായ് അതോറിറ്റിയോട് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയിലാണ് തൃശൂര്‍ ജില്ലാ കലക്‌ടർ റിപ്പോര്‍ട്ട് സമർപ്പിച്ചത്. നാലുവരിപ്പാത ഒറ്റവരിയായി മാറിയെന്ന് ഹൈക്കോടതി കേസ് പരിഗണിക്കവെ വിമർശിച്ചു. ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിൽ അതോറിറ്റിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി നൽകിയ ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.The post പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി appeared first on Kairali News | Kairali News Live.