സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി; സ്വര്‍ണപ്പാളികളില്‍ തിരിമറി നടന്നതായ നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്

Wait 5 sec.

കൊച്ചി |  ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.അതേ സമയം സ്വര്‍ണപ്പാളികളില്‍ തിരിമറി നടത്തിയെന്ന സംശയത്തിലാണ് ദേവസ്വം വിജിലന്‍സ്. ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന് നിമഗനണാണ് ദേവസ്വം വിജിലന്‍സിന് അന്വേഷണത്തില്‍ എത്തിയിരിക്കുന്നത്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില്‍ വിദഗ്ധരെത്തിയത്.സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ വിദഗ്ധ പരിശോധന വേണം.2019 ജൂലായില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളില്‍ തിരിമറി സംഭവിച്ചെന്ന വാദത്തെ ശരിവെക്കുന്ന കണ്ടെത്തലാണ് ദേവസ്വം വിജിലന്‍സ് നടത്തിയിരിക്കുന്നത്. 2025-ല്‍ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയുമായി 2019-ലെ പാളികളെ ഒത്തുനോക്കിയപ്പോഴാണ് പുതിയ നിഗമനത്തിലെത്തിയത്.