ഏത് തരം വിസക്കാർക്കും ഉംറ നിർവ്വഹിക്കാം

Wait 5 sec.

എല്ലാതരം വിസക്കാർക്കും ഉംറ നിർവ്വഹിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ച് ഓർമ്മിപ്പിച്ചു.വ്യക്തിഗത, കുടുംബ സന്ദർശന വിസകൾ, ഇ-ടൂറിസ്റ്റ് വിസകൾ, ട്രാൻസിറ്റ് വിസകൾ, വർക്ക് വിസകൾ, മറ്റ് വിസ തരങ്ങൾ എന്നിവയുൾപ്പെടെ വിവിധ തരം വിസകളിൽ സൗദിയിൽ ഉള്ളവർക്ക് ഉംറ നിർവഹിക്കാൻ കഴിയുമെന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചത്.വിസിറ്റ് വിസക്കാർക്ക് ഉംറ നിർവ്വഹിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി എന്ന തരത്തിൽ ചില മലയാള പത്രങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധികരിച്ചിരുന്നു.ഏതായാലും അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് മന്ത്രാലയത്തിന്റെ പുതിയ പ്രസ്താവന വ്യക്തമാക്കുന്നു.The post ഏത് തരം വിസക്കാർക്കും ഉംറ നിർവ്വഹിക്കാം appeared first on Arabian Malayali.