റേഷന്‍ ഡിപ്പോ കൈക്കൂലി കേസിലെ സംസ്ഥാന സര്‍ക്കാർ അപ്പീലിനെതിരെ അടൂര്‍ പ്രകാശ് എംപി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയാണ് തള്ളിയത്. സർക്കാർ നൽകിയ അപ്പീൽ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് അടൂര്‍ പ്രകാശ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.ALSO READ: സിഎംആർഎൽ കേസ്: മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി; രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതിയെ വേദി ആക്കരുതെന്ന് വിമർശനംജസ്റ്റിസുമരായ സൂര്യകാന്ത്, ജോയ്മല്യ ബാംഗ്ചി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കട്ടെ എന്ന് കോടതി വ്യക്തമാക്കി. 2005ൽ യുഡിഎഫ് ഭരണ കാലത്ത് അടൂര്‍ പ്രകാശ് ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ റേഷന്‍ ഡിപ്പോ അനുവദിക്കാനായി കോഴിക്കോട് സ്വദേശിയില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്.ALSO READ: രാഹുൽ മാങ്കൂട്ടത്തിൽ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലി തർക്കം; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറിEnglish summary : The Supreme Court has rejected the petition filed by Adoor Prakash MP in the ration depot bribery case.The post റേഷന് ഡിപ്പോ കൈക്കൂലി കേസ്: അടൂർ പ്രകാശിന് തിരിച്ചടി; പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി appeared first on Kairali News | Kairali News Live.