കേരളത്തെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി. ആരോഗ്യം , പൊതു വിദ്യാഭ്യാസം , അധികാര വികേന്ദ്രീകരണം എന്നീ മേഖലകളിലെ കേരളത്തിന്റെ പുരോഗതിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ പൊതുചടങ്ങില്‍ ആയിരുന്നു ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേരളത്തെ പുകഴ്ത്തി സംസാരിച്ചത്. 40-50 വര്‍ഷം കേരളം ഭരിച്ചത് ഇടത് സര്‍ക്കാരാണെന്നും വികസനത്തിലും പുരോഗതിയിലും കേരളം ഏറെ മുന്നിലാണെന്നും കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ പൊതുചടങ്ങില്‍ വെച്ച് രാഹുല്‍ഗാന്ധി പറഞ്ഞു.Also Read : ‘അപ്പൂപ്പൻ ‘കിരീടം’ കണ്ട് കരഞ്ഞു, അച്ഛൻ ‘തന്മാത്ര’ കണ്ട് വിതുമ്പി, ഇപ്പോൾ മകൻ ‘തുടരും’ കണ്ടും കരയുന്നു!’; മോഹൻലാൽ ‘തലമുറകൾക്ക് നായകൻ’ എന്ന് ബിനീഷ് കോടിയേരി, പോസ്റ്റ് വൈറൽഎന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ രാഹുല്‍ഗാന്ധിയുടെ വാക്കുകളെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം. കേരളത്തിലെ കോണ്‍ഗ്രസ്, സംസ്ഥാന സര്‍ക്കാരിനെതിരെയും സംസ്ഥാന വികസനത്തിനെതിരെയും പൊള്ളയായ ആരോപണങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ പൊതുചടങ്ങില്‍ വെച്ച് കേരളത്തെ വാനോ‍ളം പുക‍ഴ്ത്തി പറഞ്ഞത്. The post ‘ആരോഗ്യത്തിലും പൊതുവിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നില്’; വാനോളം പുകഴ്ത്തി രാഹുല്ഗാന്ധി appeared first on Kairali News | Kairali News Live.