ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വ്യാജ ആരോപണം എസ്ക്ലൂസീവ് വാർത്തയാക്കിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥയിലുള്ള ഏഷ്യാനെറ്റ് ന്യൂസ്. ശബരിമലയിലെ താങ്ങു പീഠം കാണാതായെന്ന് വ്യാജ ആരോപണം ഉണ്ണിക്കൃഷ്ണൻ പോറ്റി ഏഷ്യാനെറ്റിലൂടെ പുറത്തു വിടുന്നത് ആഗോള അയ്യപ്പ സംഗമം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് .ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചാനൽ വാർത്തയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വ്യാജ ആരോപണവും ഏറ്റുപിടിച്ചത്.സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി വാർത്തകളിൽ ഇടം പിടിക്കുന്നത് സെപ്റ്റംബർ 17ന് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയിലൂടെയാണ്. അയ്യപ്പ സംഗമം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വ്യാജ ആരോപണം ഉണ്ണിക്കൃഷ്ണൻ പോറ്റി ഏഷ്യാനെറ്റ് ന്യൂസിലൂടെ ഉന്നയിക്കുന്നത്. താങ്ങു പീഠം എവിടെ എന്ന് ചോദ്യമാണ് അന്ന് ഏഷ്യാനെറ്റ് ഉയർത്തിയത്.ഏഷ്യാനെറ്റ് വാർത്തയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും വന്നു. വസ്തുത അന്വേഷണത്തിന് പോലും കാത്തുനിൽക്കാതെയാണ് സതീശൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വ്യാജ ആരോപണം ഏറ്റുപിടിച്ചത്.Also read: ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണം പൂശൽ വിവാദം: പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഈ ഘട്ടത്തിൽ മലയാളത്തിലെ പല പ്രമുഖ മാധ്യമങ്ങളും നിഷ്കളങ്കനായ സ്പോൺസർ എന്ന നിലയിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അവതരിപ്പിച്ചത്. മാധ്യമങ്ങളുടെ വിശുദ്ധ സ്പോൺസറുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് വിജിലൻസ് അന്വേഷണത്തിന് ഒടുവിലാണ്. അതായത് പോറ്റിയുടെ പക്കൽ നിന്ന് തന്നെ താങ്ങു പീഠം കണ്ടെത്തിയപ്പോൾ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാക്കുകൾ ഏറ്റുപിടിച്ച് ദേവസ്വം ബോർഡിനേയും ഭരണസമിതിയേയും സംശയ നിഴയിലിൽ ആക്കിയ ഏഷ്യാനെറ്റ്നുംആ വാർത്ത ഒടുവിൽ നൽകേണ്ടി വന്നു. അപ്പോഴും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വ്യാജ ആരോപണം തങ്ങളാണ് ആദ്യം നൽകീയതെന്ന് ക്രെഡിറ്റ് കളയാൻ ബിജെപി നേതാവിന്റെ ഉടമസ്ഥ ചാനൽ മനസ്സ് കാട്ടിയില്ല.ഇനി അറിയാനുള്ളത് ഏഷ്യാനെറ്റും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഗൂഢാലോചന നടത്തിയാണോ വാർത്തകൾ പുറത്തുവിട്ടത് എന്നാണ്. ഇവിടെയാണ്ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ദേവസ്വം ബോർഡ് പ്രസിഡൻറ് ആരോപണം ബലപ്പെടുന്നത്.The post ഏഷ്യാനെറ്റ് ന്യൂസും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഗൂഢാലോചന നടത്തിയാണോ വാർത്തകൾ പുറത്തുവിട്ടത്? appeared first on Kairali News | Kairali News Live.