‘ജെട്ടി മാമാ….. ഞാൻ ഞെട്ടി മാമാ…’; ട്വന്റി20യുടെ സ്ഥാനാര്‍ഥിയാകാന്‍ സമീപിച്ചെന്ന സാബു ജേക്കബിന്റെ ആരോപണങ്ങളിൽ മറുപടിയുമായി പി.വി. ശ്രീനിജിന്‍ എംഎൽഎ

Wait 5 sec.

കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിനെതിരെ ഗുരുതര ആരോപണവുമായി ട്വന്റി20 നേതാവും കിറ്റക്‌സ് എംഡിയുമായ സാബു എം. ജേക്കബ് എത്തിയിരുന്നു. ട്വന്റി20യുടെ സ്ഥാനാര്‍ഥിയാകാന്‍ പി.വി. ശ്രീനിജിന്‍ സമീപിച്ചെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബുജേക്കബ്. ഇപ്പോഴിതാ സബ് ജേക്കബിന്റെ പ്രസംഗത്തിനുള്ള മറുപടിയുമായി എംഎൽഎ എത്തിയിട്ടുണ്ട്. ‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോലും ആരോപിക്കാത്ത പുതിയ 20-20 തള്ളുമായ് സാബു ഇറങ്ങിയിട്ടുണ്ടല്ലോ’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.സാബു ജേക്കബ് ഉന്നയിച്ച തീയതികളിലെ പൊരുത്തക്കേടുകളും എം.എൽ.എ ചൂണ്ടിക്കാട്ടി. 2018-ലാണ് താൻ പാർട്ടി മെമ്പർഷിപ്പിൽ വന്നതെന്നും, അങ്ങനെയുള്ള താൻ 2021-ൽ ഇയാളുടെ അടുത്ത് സ്ഥാനാർത്ഥിയാകാൻ പോയത്രേ എന്നും അദ്ദേഹം പരിഹാസ രൂപേണ ചോദിച്ചു. ഈ വാദം ‘നാസ കണ്ടുപിടിത്തമാണല്ലോ’ എന്നും എന്നാൽ അത് ഒത്തില്ല എന്നും എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തുപോസ്റ്റിന്റെ പൂർണരൂപംജെട്ടി മാമാ…..ഞാൻ ഞെട്ടി മാമാ…“20-20 സ്ഥാനാർത്ഥികാൻ ഞാൻ സാബുവിനെ കണ്ടുവെന്ന് “കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോലും ആരോപിക്കാത്ത പുതിയ 20-20 തള്ളുമായ്സാബു ഇറങ്ങിയിട്ടുണ്ടല്ലോ….കൊള്ളാം2018 ൽ പാർട്ടി മെമ്പർഷിപ്പിൽ വന്ന ഞാൻ2021 ൽ ഇയാളുടെ അടുത്ത് സ്ഥാനാർത്ഥിയാകാൻ പോയത്രേ…കൊള്ളാം….നാസ കണ്ടുപിടിത്തമാണല്ലോ…പക്ഷെ ഒത്തില്ല….കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർ തമ്മിലുള്ള വാഗ്വാദങ്ങൾ അരങ്ങേറുന്നുണ്ട്. സാബു ജേക്കബിന്റെ പ്രസംഗത്തിന് പിന്നാലെ പല പോസ്റ്റുകളും എംഎല്‍എ പി.വി. ശ്രീനിജിൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.ALSO READ: ‘അപ്പൂപ്പൻ ‘കിരീടം’ കണ്ട് കരഞ്ഞു, അച്ഛൻ ‘തന്മാത്ര’ കണ്ട് വിതുമ്പി, ഇപ്പോൾ മകൻ ‘തുടരും’ കണ്ടും കരയുന്നു!’; മോഹൻലാൽ ‘തലമുറകൾക്ക് നായകൻ’ എന്ന് ബിനീഷ് കോടിയേരി, പോസ്റ്റ് വൈറൽമറ്റൊരു പോസ്റ്റ് ഇങ്ങനെഎടോ….സാബൂ ജേക്കബ്ബേ…….തൻ്റെ ഇന്നത്തെ പ്രസംഗം കേട്ടൂ…എൻ്റെ വീട്ടിലുള്ളവരെ തൻ്റെ വിലകുറഞ്ഞരാഷ്ട്രീയ പ്രസംഗത്തിൽ പറഞ്ഞതിന് ഞാൻ മറുപടി പറയുന്നില്ലകാരണം മോഹൻലാൽ പറഞ്ഞതുപോലെനിൻ്റെ ….. അല്ലഎൻ്റെ തന്ത.മനസ്സിലായോ…?60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കാനാണ് തീരുമാനം എന്നാണ് സബ് ജേക്കബ് പറഞ്ഞിരിക്കുന്നത്. 1600 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയിക്കുമെന്നും സാബു ജേക്കബ്ബ് പറഞ്ഞു.The post ‘ജെട്ടി മാമാ….. ഞാൻ ഞെട്ടി മാമാ…’; ട്വന്റി20യുടെ സ്ഥാനാര്‍ഥിയാകാന്‍ സമീപിച്ചെന്ന സാബു ജേക്കബിന്റെ ആരോപണങ്ങളിൽ മറുപടിയുമായി പി.വി. ശ്രീനിജിന്‍ എംഎൽഎ appeared first on Kairali News | Kairali News Live.