ഈ ജില്ലക്കാർ ഇന്ന് ചെറിയ മഴയൊക്കെ പ്രതീക്ഷിച്ചോളൂ; കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Wait 5 sec.

കേന്ദ്ര കാലാവസ്ഥ അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ മുന്നറിയിപ്പ് പുറത്തുവിട്ടു. കേരളത്തിൽ വിവിധ ജില്ലകളിൽ മഴ പ്രതീക്ഷിക്കാമെന്ന് മുന്നയിപ്പിൽ പറയുന്നു.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. അതോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ALSO READ: ആ 25 കോടി അടിച്ചത് നെട്ടൂർ സ്വദേശിനിയ്ക്ക് ? ഉടൻ അറിയാമെന്ന് ലോട്ടറി വിറ്റ ഏജന്റ്കൂടാതെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.The post ഈ ജില്ലക്കാർ ഇന്ന് ചെറിയ മഴയൊക്കെ പ്രതീക്ഷിച്ചോളൂ; കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു appeared first on Kairali News | Kairali News Live.