സുപ്രീംകോടതിയിൽ നിന്ന് വൻ തിരിച്ചടി നേരിട്ട മാത്യു കുഴല്‍നാടന് ഇനി അവശേഷിക്കുന്നത് നെതര്‍ലന്‍ഡിൽ ഹേഗിലുള്ള ഇന്റര്‍നാഷണല്‍ കോടതി മാത്രമാണെന്ന് അഡ്വ. കെ എസ് അരുൺകുമാർ. കുഴൽനാടന് അന്താരാഷ്ട്ര കോടതിയുടെ മാപ്പും അദ്ദേഹം അയച്ചുകൊടുത്തു. ഇന്ത്യയിലെ എല്ലാ കോടതിയിലും കുഴൽനാടൻ പരാജയപ്പെട്ടു. ഇന്റര്‍നാഷണല്‍ കോടതിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മാത്രമേ പരിഗണിക്കൂ. സി എം ആർ എല്ലും എക്സാലോജിക് കമ്പനിയും ഇന്ത്യയില്‍ ആണെങ്കിലും അവ ലോകഭൂപടത്തില്‍ പെടുന്നതിനാല്‍ ഇന്റര്‍നാഷണല്‍ കോടതിയുടെ പരിധിയില്‍ വരുമെന്നും പറഞ്ഞുകൊണ്ട് കുഴല്‍നാടന് ഒരു വാദപരീക്ഷണം നടത്താവുന്നതാണെന്നും അരുൺകുമാർ പരിഹസിച്ചു.രാഷ്ട്രീയ കളിക്കുള്ള വേദിയല്ല കോടതിയെന്നും രാഷ്ട്രീയം കളിക്കേണ്ടത് കോടതിക്ക് പുറത്താണെന്നും പറഞ്ഞുകൊണ്ടാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. യാതൊരു തെളിവോ രേഖയോ ഇല്ലാതെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി അന്ധമായ ഇടതുപക്ഷ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മുഴുവന്‍ കോടതികളെയും സമീപിച്ച് ദയനീയ തിരിച്ചടി നേരിട്ട കുഴല്‍നാടനും കോണ്‍ഗ്രസും ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാവുകയാണ് വേണ്ടത്.Read Also: സിഎംആർഎൽ കേസ്: മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി; രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതിയെ വേദി ആക്കരുതെന്ന് വിമർശനം ഇടതുപക്ഷ നേതാക്കന്മാര്‍ക്കെതിരെ വ്യാജ വാര്‍ത്തകളുമായി വരുന്ന കോണ്‍ഗ്രസ്, ലീഗ് നേതാക്കന്മാര്‍ക്കും എല്ലാം കേരളത്തിലെ പത്രമാധ്യമങ്ങള്‍ എത്ര വലിയ പ്രിവിലേജ് ആണ് നല്‍കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ ഹാജരാക്കുന്ന രേഖകള്‍ നിയമപരമാണോ എന്ന് ഒരു പരിശോധനയും നടത്താതെയാണ് നിരവധി ദിവസം ലീഡിങ് വാര്‍ത്തയായും ബ്രേക്കിങ് ന്യൂസ് ആയും കൊടുത്ത് അന്തിച്ചര്‍ച്ചകള്‍ നടത്തി ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മത്സരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ തൂങ്ങിച്ചാവും എന്ന് പറഞ്ഞ പത്രമുത്തശ്ശിയാണ് ഈ വ്യാജ വാര്‍ത്തയുടെ പ്രചാരകരില്‍ ഒന്നാം സ്ഥാനത്തുനിന്നത്. ഒരു രാജ്യത്തെ എല്ലാ കോടതികളും തള്ളിക്കളഞ്ഞിട്ടും സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളെ അതിന്റേതായ ഗൗരവത്തില്‍ സൂചിപ്പിക്കാന്‍ ഇപ്പോള്‍ ഈ മാധ്യമങ്ങള്‍ തയ്യാറാകുന്നുണ്ടോ?വാര്‍ത്ത പൊളിഞ്ഞു പാളീസായെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ യഥാര്‍ഥ സത്യം ജനങ്ങളില്‍ എത്തിക്കാന്‍ ഒരു നിമിഷം പോലും ആ വാര്‍ത്ത സംപ്രേഷണം ചെയ്യാന്‍ ഇവര്‍ തയ്യാറാകുന്നില്ല. പത്രത്തിന്റെ അകത്തളങ്ങളിലെ പേജുകളില്‍ പോലും ആ വാര്‍ത്തകള്‍ ഇടം പിടിക്കുന്നില്ല. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ശബരിമലയുമായി ബന്ധപ്പെട്ടുള്ള സ്വര്‍ണം പൂശല്‍ വിവാദത്തിലും ബന്ധപ്പെട്ട വിവാദങ്ങളിലും ഇതുതന്നെയായിരിക്കും അവസ്ഥ. സത്യസന്ധമായ കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നതില്‍ കേരളത്തിലെ കുത്തകമാധ്യമങ്ങള്‍ മത്സരിക്കുകയാണെന്നും കെ എസ് അരുൺകുമാർ ചൂണ്ടിക്കാട്ടി. പോസ്റ്റ് താഴെ വിശദമായി വായിക്കാം:The post ‘കുഴല്നാടന് ഇനി അവശേഷിക്കുന്നത് അന്താരാഷ്ട്ര കോടതി മാത്രം’; കോടതിയുടെ മാപ്പ് അയച്ചുകൊടുത്ത് അഡ്വ. കെ എസ് അരുൺകുമാർ appeared first on Kairali News | Kairali News Live.