അയനം- സി.വി. ശ്രീരാമൻ കഥാപുരസ്കാര സമർപ്പണം ഒക്ടോബര്‍ 10ന്

Wait 5 sec.

തൃശ്ശൂര്‍: അയനം സാംസ്‌കാരിക വേദിയുടെ പതിനാറാമത് സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാര സമര്‍പ്പണം ഒക്ടോബര്‍ പത്തിന്. രാവിലെ 11 മണിക്ക് വൈശാഖന്‍ കഥാകാരി സിതാര എസിന് പുരസ്‌കാരം സമ്മാനിക്കും. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച സിതാര എസിന്റെ ‘അമ്ലം’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. വൈശാഖന്‍ ചെയര്‍മാനും ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, കെ ഗിരീഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് കൃതി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അയനം വൈസ് ചെയര്‍മാന്‍ സുബീഷ് തെക്കൂട്ട് അധ്യക്ഷനാകും. ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് സി.വി.ശ്രീരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തും.Also read – ‘കുമ്പളയിലെ വിദ്യാർഥികൾക്ക് നൽകിയ ഉറപ്പ് യാഥാർഥ്യമാക്കി’; ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാന്‍ കുട്ടികള്‍ക്ക് ധൈര്യവും പ്രോത്സാഹനവും നല്‍കേണ്ടത് നമ്മുടെ കടമയെന്നും മന്ത്രി വി ശിവൻകുട്ടിഡോ. സ്വപ്ന സി. കോമ്പാത്ത്,കെ. ഗിരീഷ് കുമാര്‍, എം.എസ്. ബനേഷ്, ശൈലന്‍, ടി.ജി. അജിത, ടി.എസ്. സജീവന്‍, ടി. സുരേഷ് കുമാര്‍,എം.ആര്‍.മൗനിഷ്, ടി.എം.അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.The post അയനം- സി.വി. ശ്രീരാമൻ കഥാപുരസ്കാര സമർപ്പണം ഒക്ടോബര്‍ 10ന് appeared first on Kairali News | Kairali News Live.