കെ പി സി സി പുനഃസംഘടന വൈകുന്നതില്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ രൂക്ഷവിമര്‍ശനം. പുനഃസംഘടന അനന്തമായി നീളുന്നുവെന്നും പുനഃസംഘടനയില്‍ ചര്‍ച്ചയോ സമവായമോ ഇല്ലെന്നും നേതാക്കൾ വിമര്‍ശിച്ചു. അതേസമയം, കെ പി സി സി ജനറല്‍ സെക്രട്ടറിമാരുടെ നിയമനം ഉടന്‍ ഉണ്ടാകും എന്നാണ് നേതൃത്വം പറയുന്നത്. ഭാഗിക പുനഃസംഘടനാ പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് വിമര്‍ശനങ്ങൾ ഉയർന്നത്.സെക്രട്ടറിമാരെയും നിയമിക്കണമെന്ന് വിവിധ നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, സമ്പൂര്‍ണ പുനഃസംഘടന വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. വിപുലമായ പുനഃസംഘടന പിന്നാലെ എന്ന് നേതാക്കള്‍ പറഞ്ഞൊഴിയുകയായിരുന്നു.Read Also: സിഎംആർഎൽ കേസ്: മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി; രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതിയെ വേദി ആക്കരുതെന്ന് വിമർശനംശബരിമലയിലെ സ്വർണം പൂശൽ വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാനും കോൺഗ്രസ് തീരുമാനിച്ചു. നാല് മേഖലകളായി തിരിച്ച് കോൺഗ്രസ് ജാഥ നടത്തും. പന്തളത്ത് സമാപന മഹാസമ്മേളനം നടത്താനും തീരുമാനിച്ചു.News Summary: Political Affairs Committee meeting strongly criticizes delay in KPCC reorganizationThe post ‘ചര്ച്ചയോ സമവായമോ ഇല്ല’; കെ പി സി സി പുനഃസംഘടന വൈകുന്നതില് രാഷ്ട്രീയകാര്യ സമിതി യോഗത്തില് രൂക്ഷവിമര്ശനം appeared first on Kairali News | Kairali News Live.