കെ.സി വേണുഗോപാലിന് എന്തു നുണയും പറയാമോ ?; ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിനെതിരെ അഡ്വ കെ. അനില്‍കുമാര്‍

Wait 5 sec.

ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കെ സി വേണുഗോപാലിനെതിരെ സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനില്‍കുമാര്‍ രംഗത്ത്. ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് വെള്ളം കയറാത്ത ഉയരത്തില്‍ നിര്‍മ്മിച്ച് പൂര്‍ത്തിയായി വരുകയാണ്. വളരെ ഉയര്‍ത്തി റോഡില്‍ പാലം പോലെ പണിതിട്ടുള്ള ഭാഗങ്ങള്‍ ഉണ്ട്. കുട്ടനാട്ടുകാര്‍ 2018ല്‍ അനുഭവിച്ച ദുരിതം അവര്‍ത്തിക്കാതിരിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ആ പദ്ധതി നടപ്പാക്കിയത്. കെ.സി വേണുഗോപാലിന് എന്തു നുണയും പറയാമോയെന്നും വ്യാജ പ്രചാരണത്തിനെതിരെ കുട്ടനാട്ടിലെ മനുഷ്യര്‍ പ്രതികരിക്കണമെന്നും അനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.Also read – ദ്വാരപാലകശില്പങ്ങളിലെ സ്വർണ്ണം പൂശൽ വിഷയം: ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നും ചോദ്യം ചെയ്തു, നീണ്ടുനിന്നത് 4 മണിക്കൂറോളംഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…കെ.സി.വേണുഗോപാലിൻ്റെഅല്പബുദ്ധി..ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ്വെള്ളം കയറാത്ത ഉയരത്തിൽ നിർമ്മിച്ച് പൂർത്തിയായി വരുന്നു ..30 കിമി നീളം കാണും.വളരെ ഉയർത്തി റോഡിൽ പാലം പോലെ പണിതിട്ടുള്ള ഭാഗ@ങ്ങൾ ഉണ്ട്.130 കോടിയിൽ താഴെ ചിലവ്:ഒരു കിമി .. ഉദ്ദേശം 4.25 കോടിയായി കാണും:കുട്ടനാട്ടുകാർ 2018ൽ ൽ അനുഭവിച്ചയെ ദുരിതം അവർത്തിക്കാതിരിക്കാനാണു് ഒന്നാം പിണറായി സർക്കാർ ആ പദ്ധതി നടപ്പാക്കിയത്..കിലോമീറ്ററിന് 37 കോടിയിയെങ്കിൽആയിരം കോടി വേണ്ടേ?കെ.സി വേണുഗോപാലിനു് എന്തു നുണയും പറയാമോ ?കുട്ടനാട്ടിലെ മനുഷ്യർ പ്രതികരി@ക്കുകഅഡ്വ കെ.അനിൽകുമാർ.സി പി ഐ എം .സംസ്ഥാന കമ്മറ്റിയംഗം ‘The post കെ.സി വേണുഗോപാലിന് എന്തു നുണയും പറയാമോ ?; ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിനെതിരെ അഡ്വ കെ. അനില്‍കുമാര്‍ appeared first on Kairali News | Kairali News Live.