അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; മധ്യവയസ്‌കന്‍ മരിച്ചു

Wait 5 sec.

പാലക്കാട് | അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. തേക്കുവെട്ട ബൊമ്മിപ്പടി രങ്കസ്വാമിയുടെ മകന്‍ ശാന്തകുമാര്‍ (52) ആണ് മരിച്ചത്.പുതൂര്‍ തേക്കുവെട്ടയിലാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ശാന്തകുമാറിനെ കൂക്കംപാളയം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലി. ഭാര്യ: സുമതി. മക്കള്‍: ഇന്ദ്രജിത്ത്, രഞ്ജിനി.