പൂനൂര്‍ | ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ റോന്റീവ്യൂ സില്‍വര്‍ എഡിഷന് പ്രൗഢ സമാപ്തി. വെള്ളിയാഴ്ച്ച ആരംഭിച്ച റോന്റിവ്യൂ കലാ പരിപാടികളുടെ ഉദ്ഘാടനം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി റെക്ടര്‍ ടോക്ക് നടത്തി. വിദ്യാര്‍ഥികള്‍കുള്ള എക്‌സലന്‍സി അവാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്തു.ഫെസ്റ്റിവല്‍ തീം, ഫെസ്റ്റിവല്‍ വാല്യൂസ്, വിഷന്‍ ആന്‍ഡ് മിഷന്‍, കളര്‍ കോഡ് എന്നിവ ഉള്‍കൊള്ളുന്ന വിശ്വല്‍ ഐഡന്റിറ്റി റോന്റീവ്യൂ പരിപാടികളുടെ ക്രമീകരണത്തെ ക്രിയാത്മകമാക്കി. വിജയികളാകുന്ന മത്സരാര്‍ഥികള്‍ക്ക് വിദ്യാര്‍ഥികള്‍ തന്നെ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ് വഴി ഗ്ലോക്കല്‍ പോയിന്റുകളായി റിഡീം ചെയ്ത് നഗരിയിലെ ബുക്ക് ഫയര്‍, കഫെ, തജമ്മുല്‍ മാര്‍ട്ട്, റോന്റീവ്യൂ ഡയറി എന്നിവയിലൂടെ ഉപയോഗപ്പെടുത്തുന്ന നവസമ്മാന രീതി പരിപാടിയുടെ മുഖ്യ ആകര്‍ഷകമായിലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന എജ്യു ലോഗിനില്‍ വിവിധ വിദ്യാഭ്യാസ മേഖലകള്‍ പരിചയപ്പെടുത്തി പ്രമുഖര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.അഹ്മദ് അബ്ദുല്ല അഹ്‌സനി ചെങ്ങാനി, ജഅ്ഫര്‍ സ്വാദിഖ് പുളിയക്കോട്, ഡോ. എന്‍ എസ് അബ്ദുല്‍ ഹമീദ് നൂറാനി, ഡോ. ശാഹുല്‍ ഹമീദ് നൂറാനി, ശാക്കിര്‍ നൂറാനി വയനാട്, ശാഫി നൂറാനി മണ്ണാര്‍ക്കാട്, ഹബീബ് നൂറാനി വെള്ളമുണ്ട എന്നിവര്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പ്രിസം ക്ലസ്റ്റര്‍ മെന്റ്റെഴ്‌സ് വിവിധ വിഷയങ്ങളിലേക്കും കോഴ്‌സുകളിലേക്കുമുള്ള വ്യക്തിഗത ഗൈഡും നിര്‍ദേശങ്ങളും നല്‍കി.ശനിയാഴ്ച ഉച്ചക്ക് നടന്ന ഹ്യുമാനിറ്റി ടോക്കില്‍ ‘സമകാലിക ഇസ്രയേല്‍; സയണിസ്റ്റ് രാജ്യത്തിന്റെ കോര്‍പറേറ്റ് പിന്‍വഴികള്‍’ എന്ന വിഷയത്തില്‍ മുസ്തഫ പി. എറയ്ക്ക്കല്‍ സംസാരിച്ചു.’ഇഹ്‌സാനിലേക്കുള്ള ദൂരങ്ങള്‍; വിപണി നിര്‍മിത സത്യങ്ങളെയും കടന്ന്’ എന്ന വിഷയത്തില്‍ ഇ വി അബ്ദറഹ്മാന്‍ സംവദിച്ചു.’മായാലോകങ്ങളുടെ മുതലാളിമാര്‍; കമ്പോളവും കോര്‍പറേറ്റ് നിയന്ത്രിത മനസ്സാക്ഷിയും ‘ എന്ന വിഷയത്തില്‍ ഞായര്‍ ഉച്ചയ്ക്ക് നടന്ന ഫെസ്റ്റിവല്‍ തീം ഡിസ്‌കഷനില്‍ പ്രഫ. പി കെ പോക്കര്‍, പ്രഫ. എ കെ രാമകൃഷ്ണന്‍, ഡോ. മുജീബ് നൂറാനി എന്നിവര്‍ സംബന്ധിച്ചു.‘ട്രാന്‍സെന്‍ഡിംഗ് ഇല്ല്യൂഷന്‍സ്’ എന്ന പ്രേമയത്തില്‍ നാല് ദിവസം നീണ്ടുനില്‍ന്ന റോന്റീവ്യൂവില്‍ നാല്പതിലധികം സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരങ്ങള്‍ അണിനിരന്ന കള്‍ച്ചറല്‍ ഗാല, അക്കാദമിക് മേഖലയില്‍ ധിഷണരായ മദീനതുന്നൂര്‍ അലുംനികള്‍ സംവദിച്ച എക്‌സ്‌പേര്‍ട്ട് കോണ്‍വോസ്, പ്രത്യേക വിഷയങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച വിദ്യാര്‍ഥികള്‍ സംവദിച്ച പ്രോ ചാറ്റ്, വിദ്യാര്‍ഥികളുടെ കലാസൃഷ്ടികള്‍ പ്രതിഫലിപ്പിച്ച കോസ്‌മോ സാപിയന്‍ ആര്‍ട്ടിസ്റ്റിക് ഗാലറി, പാപ്പിറസ് പുസ്തക മേള തുടങ്ങിയ വ്യത്യസ്ത അനുബന്ധ പരിപാടികള്‍ ഫെസ്റ്റിവലിനെ ബൗദ്ധിക-സര്‍ഗാത്മക വ്യവഹാരങ്ങളുടെ സംഗമമാക്കി.മൈനര്‍, പ്രീമിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന മദീനത്തൂന്നൂര്‍ ഇന്റര്‍ക്യാമ്പസ് പോരാട്ടത്തില്‍ ദാറുല്‍ ഹിദായ ഈങ്ങാപ്പുഴ, ദുന്നൂറൈന്‍ സയന്‍സ് അക്കാഡമി, ബൈത്തുല്‍ ഇസ്സ നരിക്കുനി (മൈനര്‍) മര്‍കസ് മിഅ്‌റാജ് മലയില്‍, ബൈത്തുല്‍ ഇസ്സ നരിക്കുനി, ഇമാം റബ്ബാനി കാന്തപുരം (പ്രീമിയം) ബൈത്തുല്‍ ഇസ്സ നരിക്കുനി, ഇമാം റബ്ബാനി കാന്തപുരം, ഇമാം ശാഫി ബുസ്ത്താനാബാദ് (സബ് ജൂനിയര്‍) മര്‍കസ് ഗാര്‍ഡന്‍ പൂനൂര്‍, ദാറുല്‍ ഹിദായ ഈങ്ങാപ്പുഴ, ഇമാം റബ്ബാനി കാന്തപുരം (ജൂനിയര്‍) മര്‍കസ് ഗാര്‍ഡന്‍ പി. ജി 2, മര്‍കസ് ഗാര്‍ഡന്‍ പി. ജി 1, മര്‍കസ് ഗാര്‍ഡന്‍ ഇന്റര്‍സ്റ്റേറ്റ് (സീനിയര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജുനൈദ് ജമാല്‍ (ബൈതുല്‍ ഇസ്സ), സയ്യിദ് ശംവീല്‍ ജീലാനി (ബൈതുല്‍ ഇസ്സ), ഹബീബ് കബീര്‍ (ഇമാം ശാഫി), സിനാന്‍ നൗഷാദ് (മര്‍കസ് ഗാര്‍ഡന്‍), മുഹമ്മദ് റാസി (മര്‍കസ് ഗാര്‍ഡന്‍ പി.ജി 2) എന്നിവര്‍ യഥാക്രമം കലാപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമത്തില്‍ അബൂ സ്വാലിഹ് സഖാഫി, സയ്യിദ് ത്വാഹാ നൂറാനി, ആസഫ് നൂറാനി, ഇര്‍ഷാദ് നൂറാനി, ജലാല്‍ നൂറാനി, നൗഫല്‍ നൂറാനി, ജാമിഅ മദീനത്തൂന്നൂര്‍ ക്യാമ്പസ് ഹെഡ് ആന്റ് ഇന്‍ചാര്‍ജുമാര്‍ സംബന്ധിച്ചു.