ചുമ മരുന്നുകളുടെ ഉപയോഗം; വിദഗ്ധ സമിതി റിപ്പോര്‍ട്ട് കൈമാറി: സംസ്ഥാനത്ത് പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും

Wait 5 sec.

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണ്.മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഉന്നതതല യോഗം നടന്നത്.Also read – ‘ചര്‍ച്ചയോ സമവായമോ ഇല്ല’; കെ പി സി സി പുനഃസംഘടന വൈകുന്നതില്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനംകഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്‌നവും ഇതുവരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉന്നതതലയോഗത്തില്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നല്‍കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.The post ചുമ മരുന്നുകളുടെ ഉപയോഗം; വിദഗ്ധ സമിതി റിപ്പോര്‍ട്ട് കൈമാറി: സംസ്ഥാനത്ത് പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും appeared first on Kairali News | Kairali News Live.