ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അഖിലേന്ത്യാതലത്തില്‍ നടത്തിയ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് പരീക്ഷയില്‍ വെള്ളായണി കാര്‍ഷിക കോളേജ് ഉന്നതവിജയം കരസ്ഥമാക്കി. ഫിസിക്കല്‍ സയന്‍സ് വിഭാഗത്തില്‍ അലീന രാജ് ഒന്നാം റാങ്കും സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ അനശ്വര കൃഷ്ണ ആറാം റാങ്കും കീടശാസ്ത്ര വിഭാഗത്തില്‍ ജ്യോതിക.കെ ഏഴാം റാങ്കും കരസ്ഥമാക്കി. 2021 ബാച്ചിലെ ഇരുപത്തിയഞ്ചില്‍പരം വിദ്യാര്‍ത്ഥികള്‍ നൂറില്‍ താഴെ റാങ്കുകള്‍ കരസ്ഥമാക്കിയതാണ് കോളേജിന്റെ അഭിമാനനേട്ടമായി മാറിയത്.ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്കോളര്‍ഷിപ്പ് സെല്ലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഓഫ് ഫാക്കല്‍റ്റി ഡോ. ജേക്കബ് ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയും റാങ്കുകള്‍ നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.Also read – മാത്യു കുഴല്‍നാടനെതിരായ പ്രതിഷേധത്തിനിടെ കുഴലപ്പം വിതരണം ചെയ്ത് സി പി ഐ എംഫിസിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. റോയ് സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കോളര്‍ഷിപ്പ് സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. അമീന. എം., ഡോ. സുഷ. വി . എസ്., വിദ്യാര്‍ത്ഥി പ്രതിനിധി ഫെബ തോമസ് എന്നിവര്‍ സംബന്ധിച്ചു.The post അഖിലേന്ത്യ ജൂനിയര് റിസര്ച്ച് ഫെലോഷിപ്പ്: നേട്ടം കൊയ്ത് വെള്ളായണി കാര്ഷിക കോളേജ് appeared first on Kairali News | Kairali News Live.