ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിട്ടും എങ്ങുമെത്താതെ എന്‍ഡിഎ ചര്‍ച്ചകള്‍. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ജെഡിയു, എല്‍ജെപി രാംവിലാസ് പാസ്വാന്‍ വിഭാഗം, എച്ച് എ എം ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായി മാരത്തണ്‍ ചര്‍ച്ചയാണ് നടത്തുന്നത്. അതേ സമയം എല്‍ജെപി രാംവിലാസ് പാസ്വാന്‍ വിഭാഗത്തിന് 25ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബിജെപി. ജിതിന്‍ റാം മാഞ്ചിയും ആവശ്യപ്പെടുന്ന സീറ്റുകള്‍ നല്‍കാന്‍ ബിജെപി തയ്യാറാകാത്തതോടെ എന്‍ഡിഎ മുന്നണിയില്‍ തര്‍ക്കം രൂക്ഷമാണ്.ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോള്‍ വേണമെങ്കിലും വരാമെന്നിരിക്കെ മുന്നണികളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. എന്‍ഡിഎയും ചര്‍ച്ചകള്‍ വേഗത്തിലാക്കി. ഈ മാസം പത്തോടെ അന്തിമ പ്രഖ്യാപനം നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാനാണ് എന്‍ഡിഎ ചര്‍ച്ചകള്‍ നയിക്കുന്നത്.അതേസമയം സീറ്റ് വിഭജനത്തില്‍ വലിയ അതൃപ്തിയിലാണ് എല്‍ജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍. ഗയ ജല്ലയിലെ 10 സീറ്റുകളില്‍ അത്രി, ബോധ്ഗയ സീറ്റുകള്‍ക്ക് രാംവിലാസ് പാസ്വാന്റെ എല്‍ജെപി അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അത്രി മണ്ഡലം വേണമെന്ന നിലപാട് ജെഡിയുവും ശക്തമായി മുന്നോട്ട് വെച്ചതോടെ തര്‍ക്കം രൂക്ഷമായി. ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ എച്ച് എ എം പാര്‍ട്ടിയും അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട്.Also Read: ദുര്‍ഗാപൂജയ്ക്കിടെ ഒഡീഷയിലെ കട്ടക്കില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് നിരോധിച്ചുഅതേ സമയം ബോധ്ഗയ സീറ്റിന് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും വിട്ടുനല്‍കാന്‍ ബിജെപി തയ്യാറല്ല ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്നാണ് ജിതിന്‍ റാം മാഞ്ചി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദവുമുണ്ട്. ഇതോടെ ധര്‍മേന്ദ്ര പ്രധാന്റെ നേതൃത്വത്തില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് ബിഹാറില്‍ നടക്കുന്നത്.ജിതിന്‍ റാം മാഞ്ചിയുടെ പാര്‍ട്ടിയായ എച്ച് എ എം 22 സീറ്റുകളിലാണ് ആവകാശ വാദം ഉന്നയിക്കുന്നത്. അതില്‍ 10 സീറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനം ആയത്. എല്‍ജെപി രാംവിലാസ് പാസ്വാന്‍ വിഭാഗത്തിന് 25ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ബിജെപി നിലപാട്. അതേ സമയം മഹാഗഡ്ബന്ധനിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി. ആര്‍ജെഡിയും, കോണ്‍ഗ്രസും കഴിഞ്ഞ തവണ മത്സരിച്ചതില്‍ കുറവ് സീറ്റുകളില്‍ മത്സരിക്കുകയും, ഇടത് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാനും ധാരണയായിട്ടുണ്ട്.The post ബിഹാര് തെരഞ്ഞെടുപ്പ്: സീറ്റിനെ ചൊല്ലി തമ്മിലടിച്ച് എന്ഡിഎ സഖ്യകക്ഷികള് appeared first on Kairali News | Kairali News Live.