ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെയുള്ള പരിശോധനകൾ പുരോഗമിക്കുന്നു. ഡെെഎത്തിലീൻ ഗ്ലൈകോണിൻ്റെ അളവ് അമിതമായി കണ്ടെത്തിയ കോൾ ഡ്രിഫ് കഫ് സിറപ്പ് 3 സംസ്ഥാനങ്ങളിൽ ഇതിനോടകം നിരോധിച്ചു. തമിഴ്നാട്, കേരളം, മധ്യപ്രദേശ് സംസ്ഥങ്ങൾ ആണ് കോൾ ഡ്രീഫ് കഫ് സിറപ്പ് നിരോധിച്ചത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ശ്രേഷന്‍ ഫാര്‍മയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണു അനുവദിനീയമായതിലും അധികം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയത്. ശ്രേഷൻ ഫാർമയിൽ നിന്നും 6 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത 19 സാമ്പിലുകളും പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥ് ആവശ്യപ്പെട്ടു.മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ രണ്ടാഴ്ചയ്ക്കിടെ ഒമ്പതു കുട്ടികള്‍ മരിച്ചെന്നാണ് വിവരം. കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ മരിച്ചതില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കെയ്സണ്‍ ഫാര്‍മയുടെ 19 മരുന്നുകള്‍ കഫ് സിറപ്പ് രാജസ്ഥാന്‍ നിരോധിച്ചു. ദുരന്തത്തെത്തുടർന്ന്, കുട്ടികളുടെ മരണത്തിന് പിന്നിലെ കാരണങ്ങളും സാഹചര്യങ്ങളും അന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ മെഡിക്കൽ, ഫോറൻസിക് വിദഗ്ധരുടെ ഒരു പ്രത്യേക സമിതി രൂപീകരിച്ചു. ശേഖരിച്ച സിറപ്പ് സാമ്പിളുകളുടെ അന്തിമ ലബോറട്ടറി വിശകലനത്തെ ആശ്രയിച്ചിരിക്കും കൂടുതൽ നിയമപരവും ഭരണപരവുമായ നടപടികൾ എന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു.ALSO READ: ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കൈക്കുഞ്ഞടക്കം നാലുമക്കളുമായി ഭർത്താവ് നദിയിൽ ചാടി, സംഭവം യുപിയിൽസംസ്ഥാനത്തുടനീളമുള്ള മെഡിക്കൽ ഷോപ്പുകൾക്കും വിതരണക്കാർക്കും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോൾഡ്രിഫ് സിറപ്പ് വിൽക്കുന്നതായി കണ്ടെത്തിയാൽ ഏതെങ്കിലും ഫാർമസിയുടെ ലൈസൻസ് ഉടനടി സസ്പെൻഷനും പ്രസക്തമായ മയക്കുമരുന്ന് നിയന്ത്രണ നിയമങ്ങൾ പ്രകാരം നിയമപരമായ പ്രോസിക്യൂഷനും നേരിടേണ്ടിവരുമെന്ന് ജില്ലാ ഉദ്യോഗസ്ഥർ അറിയിച്ചു.അന്തിമ ടോക്സിക്കോളജി ഫലങ്ങൾ പുറത്തുവരുന്നത് വരെ സ്ഥിരീകരിക്കാത്തതോ അംഗീകൃതമല്ലാത്തതോ ആയ കഫ് സിറപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ രക്ഷിതാക്കളോടും ആരോഗ്യ സംരക്ഷണ ദാതാക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.The post കഫ് സിറപ്പ് കഴിച്ചുള്ള മരണം: 3 സംസ്ഥാനങ്ങളിൽ കോൾ ഡ്രിഫ് കഫ് സിറപ്പിന് നിരോധനം, പരിശോധനകൾ പുരോഗമിക്കുന്നു appeared first on Kairali News | Kairali News Live.