സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. എറണാകുളം, തൃശൂർ ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 05/10/2025വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിട്ടുണ്ട്.05/10/2025 : പത്തനംതിട്ട, ഇടുക്കി06/10/2025 : പത്തനംതിട്ട, ഇടുക്കിഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ALSO READ:ഭൂപതിവ് നിയമ ചട്ട ഭേതഗതിയും ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും; പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടോ ?ENGLISH SUMMARY: Thunderstorm with Light to Moderate rainfall accompanied by gusty wind speed reaching 40 kmph is very likely at isolated places in the Ernakulam & Thrissur districts; Light rainfall is very likely at isolated places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam & Idukki districts of Kerala.The post കുടയെടുത്താലും കാറ്റിനേയും പേടിക്കണം ? അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത appeared first on Kairali News | Kairali News Live.