ആപ്പിളിൻ്റെ തലച്ചോറ് സ്റ്റീവ് ജോബ്സിൻ്റെ പതിനാലാം ചരമദിനമാണിന്ന്. കേവലമൊരു സാധാരണക്കാരനിൽ നിന്ന് ലോകത്തത്തിലെ ആദ്യ ട്രില്യണറായ സ്റ്റീവിൻ്റെ ജീവതം സാങ്കേതിക വിപ്ലവ ചിന്തകൾക്ക് പ്രചോദനം നൽകുന്നതാണ്.2007 ജനുവരി 9. ഒരർത്ഥത്തിൽ ലോക സാങ്കേതിക രംഗത്തെ മറ്റൊരു വിപ്ലവത്തിന് തിരികൊളുത്തപ്പെട്ട ദിനം. സാൻ ഫ്രാൻസിസ്കോയിലെ മോസ്കോൺ കൺവെൻഷൻ സെൻറർ, അന്ന് ആ വേദിയിൽ ലോകം ഉറ്റുനോക്കിയത് സ്വപ്നങ്ങളെ പിന്തുടർന്നാൽ ലോകത്തെ തന്നെ മാറ്റിമറിക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന ഒരു മനുഷ്യനെയായിരുന്നു, സ്റ്റീവ് ജോബ്സ്.പ്രസവിച്ചവർ ദത്ത് നൽകി മറ്റൊരു രക്ഷിതാക്കളാൽ വളർത്തപ്പെട്ടവൻ.സ്റ്റീവൻ പോൾ ജോബ്സിൽ നിന്ന് സ്റ്റീവ് ജോബ്സ് എന്ന ടെക്നോക്രാറ്റിൻ്റെ പരുവപ്പെടലിന്റെ ലോകത്തോടുള്ള വിളംബരമാണ് ആ വേദിയിൽ നടന്നത്.1975 ഹോം കമ്പ്യൂട്ടർ ക്ലബ്ബിൽ വെച്ച് കണ്ടുമുട്ടിയ വോസ്നിയാക്കിന്റെ സൗഹൃദം. ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ തുടക്കത്തിനാണ് ആ സൗഹൃദം സ്റ്റീവിനെ കൊണ്ടെത്തിച്ചത്. തുടർന്ന് ആപ്പിൾ കമ്പ്യൂട്ടർ സൃഷ്ടി. ഒരു നല്ല പ്രോഡക്റ്റ് ഉണ്ടായാൽ മാത്രം പോരാ അതിൻറെ വളർച്ചയ്ക്ക് മാർക്കറ്റിംഗ് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് സ്റ്റീവ് അന്ന് പഠിച്ചു. പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം മുൻനിർത്തി രൂപപ്പെടുത്തിയ ആപ്പിൾ 2 ഞെട്ടിക്കുന്ന ടേൺ ഓവർ മാത്രമല്ല പല കമ്പനികളെയും ആശയത്തിന് കീഴിലേക്ക് കൊണ്ടുവരാനും സ്റ്റീവിനും കൂട്ടർക്കും സാധിച്ചു.Also read: ‘ഞങ്ങളൊന്നും ഒളിഞ്ഞ് കേൾക്കുന്നില്ലേ…’; മനസിൽ ഓർക്കുന്നത് പോലും പരസ്യമായി വരുന്നതിനെ കുറിച്ച് വിശദീകരിച്ച് ഇൻസ്റ്റ മേധാവിതുടർന്ന് രൂപപ്പെടുത്തിയ മാക്കിൻ്റോഷ് ജീവിതത്തിലെ വഴിത്തിരിവായി മാറി സ്റ്റീവിനെ സ്വന്തം കമ്പനിയിൽ നിന്ന് പുറത്താക്കുന്നതിലേക്ക് എത്തിച്ച കണ്ടുപിടിത്തമെന്നും മാക്കിൻ്റോഷിനെ വിശേഷിപ്പിക്കാം.1988 നെക്സ്റ്റ് എന്ന കമ്പ്യൂട്ടർ കമ്പനിക്ക് തുടക്കമിട്ട് സ്റ്റീവിന്റെ തിരിച്ചുവരവ്. അന്ന് തകർച്ചയിലേക്ക് കമ്പനി 1996 ൽ 4000 മില്യൺ ഡോളറിന് നെക്സ്റ്റ് കമ്പനിയെ വാങ്ങിയത് കാലം സ്റ്റീവിനായി കരുതിവെച്ച കാവ്യനീതി. ‘ സിഇഒ ആയി തന്നെ ആപ്പിളിന്റെ തലപ്പത്ത് എത്തിയ സ്റ്റീവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടച്ച് സ്ക്രീൻ ടെക്നോളജിക്ക് അരങ്ങേറ്റം കുറിച്ച് ആപ്പിൾ ഐഫോൺ വിപണിയിൽ എത്തിച്ചു.മുൻപ് പറഞ്ഞ പോലെ ലോക സാങ്കേതിക വിദ്യ രംഗത്തെ മറ്റൊരു വിപ്ലവം. അപ്പോഴേക്കും ശരീരത്തെ കാർന്നു തിന്നു തുടങ്ങിയ പാൻക്രിയാറ്റിക് കാൻസർ ജോബ്സിന്റെ ജീവൻ എടുക്കാൻ പാകത്തിലുള്ളതായിരുന്നു. കേവലമൊരു സാധാരണ വിദ്യാർത്ഥിയിൽ നിന്ന് ലോകം കീഴടക്കിയ സാങ്കേതിക വിപ്ലവത്തിൻ്റെ സൃഷ്ടാവിൻ്റെ ജീവിത യാത്ര നമ്മുടെ സ്വപ്നങ്ങൾക്കും ഊർജ്ജം പകരട്ടെ.The post ആപ്പിളിന്റെ സിഇഒ സ്റ്റീവ് ജോബ്സിന്റെ ഓർമകൾക്ക് 14 വർഷം appeared first on Kairali News | Kairali News Live.