ഇടുക്കി അടിമാലിയിൽ കോൺഗ്രസ് സംഘടിപ്പിച്ച കർഷക കോൺഗ്ലേവിൽ ഭൂപതിവ് നിയമചട്ടഭേദഗതിക്കെതിരെ സർക്കാർ വിരുദ്ധർ ഉയർത്തിയ പ്രധാന ആരോപണത്തിന് മറുപടിയായി മാറി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തന്നെ പ്രസംഗം. അതും, ആ പരിപാടിയിൽ വി ഡി സതീശനും കോൺഗ്രസും മറ്റുചിലരും ഉയർത്തിയ ആരോപണങ്ങളിലേ സത്യാവസ്ഥ തുറന്നു കാട്ടുകയാണ്.സർക്കാർ കൊണ്ടുവന്ന ഭൂപതിവ് നിയമ ചട്ട ഭേദഗതിയും നിലവിലുള്ള നിർമിതികളുടെ ക്രമവൽക്കരണവും നിയമവിരുദ്ധമാണ് എന്നും ജനങ്ങളോടുള്ള ക്രൂരതയാണെന്നും സ്ഥാപിക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പങ്കെടുപ്പിച്ച് ഇടുക്കി അടിമാലിയിൽ കോൺഗ്രസ് കർഷക കോൺഗ്ലേവ് സംഘടിപ്പിച്ചത്. എന്നാൽ പ്രശ്ന പരിഹാരത്തിന് സർക്കാർ ചെയ്തതാണ് വളരെ ശരിയായ നിലപാടെന്നും നിയമ വിദഗ്ധരോടാലോചിച്ചാണ് പ്രതിപക്ഷം അതിനെ പിന്തുണച്ചതെന്നും പ്രതിപക്ഷ നേതാവ് തന്നെ വേദിയിൽ പറയുന്നു.പ്രതിപക്ഷ നേതാവ് ഈ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ ആ വാദമുയർത്തിയത് ആരാണ്, എന്നാണ്, എന്നതാണ് മറുചോദ്യം. 2014 ൽ കോൺഗ്രസ് നേതാവ് ബിജോ മാണി പള്ളിവാസലിലെ നിർമ്മാണങ്ങൾക്കെതിരെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം സബ് കളക്ടർ കൊടുത്ത സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ ആ സ്ഥാപനങ്ങളുടെ ഉടമസ്ഥരായ ഹരിദാസും, വർഗീസ് കുര്യൻ മാടപ്പറമ്പിലും മാത്യു കുഴൽ നാടൻ വഴി കേസിനു പോകുന്നു. മാത്യു കുഴൽനാടൻ്റെ കേസ് നടത്തിപ്പിലെ പിടിപ്പുകേടുകൾ കൊണ്ട് കോടതിയിൽ നിന്ന് എതിരായി വിധി വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് മൂലകാരണമെന്ന് കൈരളി ന്യൂസിന് ലഭിച്ച രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.Also read: മുഖം മിനുക്കി സുഭാഷ് പാര്‍ക്ക്; ആധുനിക ശുചിമുറി കോംപ്ലക്സ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തുമൂന്നാറിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ ഒ സി വേണമെന്ന ഉത്തരവിറങ്ങിയത് 2016ൽ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. 2016ൽ തന്നെയാണ് ഉത്തരവ് ഇറങ്ങിയത്, തർക്കമില്ല, 2016 ഏപ്രിൽ 20ന്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയത് 2016 മെയ് 25നാണ്. അതായത്, ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് തന്നെയാണ് ഈ ഉത്തരവ് ഇറങ്ങിയതെന്നതിന് റവന്യൂ വകുപ്പിൻ്റെ രേഖ തെളിവായി നിൽക്കുന്നു.1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് കൃഷി ചെയ്യുന്നതിന് പതിച്ചു കൊടുത്ത ഭൂമിയിൽ മറ്റു വ്യവസായിക നിർമ്മിതികൾ പാടില്ലെന്ന് നിലപാടെടുത്തത് പിണറായി സർക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാനാണ് എന്നാണ് മറ്റൊരു വാദം. 2014 നവംബർ 29ന് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അടൂർ പ്രകാശ് റവന്യൂ മന്ത്രി ആയിരിക്കുമ്പോഴാണ് റവന്യൂ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായിരുന്ന സുശീല ഭട്ട് കൃഷി ചെയ്യുന്നതിന് പതിച്ചു കൊടുത്ത ഭൂമിയിൽ റിസോർട്ട് പണിതാൽ പട്ടയം സർക്കാരിന് ക്യാൻസൽ ചെയ്യാമെന്ന് ക്ലബ് മഹീന്ദ്ര കേസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.കോൺഗ്രസ് ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന മൂന്നു രേഖകളാണ് കൈരളി ന്യൂസ് ഇതിലൂടെ പുറത്തുവിട്ടത്. 1980 ലെ വന സംരക്ഷണ നിയമം, 1964ലെയും 93 ലെയും ഭൂപതിവ് നിയമങ്ങൾ, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2010ലെ ഗ്രീൻ ട്രൈബ്യൂണൽ ആക്ട്, 2011ൽ വനങ്ങൾക്ക് ചുറ്റും 10 കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപനം തുടങ്ങി അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം ഇടുക്കിയിലെ ജനങ്ങളെ ദ്രോഹിക്കാനുള്ള വിഭവങ്ങൾ ഒരുക്കിയവരാണ് ഭൂപതിവ് ചട്ട ഭേദഗതിക്കെതിരെ അപവാദ പ്രചാരണത്തിന് മുതിരുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് പ്രഖ്യാപിച്ച 10 കിലോമീറ്റർ ബഫർ സോൺ 12 കിലോമീറ്റർ ആകണം എന്ന് വാദിച്ച ഹരിത എംഎൽഎമാരിൽ ഒരാളായിരുന്നു വി ഡി സതീശൻ എന്നതും ഇടുക്കിയിലെ ജനങ്ങൾ ഓർത്തുവയ്ക്കണം. അധികാരത്തിൽ എത്തിയപ്പോഴൊക്കെ അനേകം കുടിയിറക്കലുകളിലൂടെയും കർഷക വിരുദ്ധ കരിനിയമങ്ങളിലൂടെയും ഇടുക്കിയിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയവരാണ് തെറ്റായ ആരോപണങ്ങളുടെ വക്താക്കൾ എന്നത് മറക്കരുത്.The post ഭൂപതിവ് നിയമ ചട്ട ഭേതഗതിയും ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും; പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടോ ? appeared first on Kairali News | Kairali News Live.