സ്ഥിരമായൊരു സർക്കാർ ജോലി ലക്ഷ്യമിടുന്നവരാണോ? ഇതാ കേരള സ്‌റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ഇപ്പോൾ അവസരം

Wait 5 sec.

സ്ഥിരമായൊരു സർക്കാർ ജോലി ലക്ഷ്യമിടുന്നവരാണോ? കേരള സ്‌റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ നിങ്ങൾക്ക് ജോലി നേടാൻ അവസരം. എഞ്ചിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് III തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 2 ഒഴിവുകൾ ആണ് ഉള്ളത് . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9190 രൂപമുതൽ 15,780 രൂപവരെ പ്രതിമാസ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് കെജിസിഇ (സിവിൽ എഞ്ചിനീയറിങ്) അല്ലെങ്കിൽ എൻടിസി (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ) യോഗ്യത വേണം. കൂടാതെ 18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർ ആയിരിക്കണം. മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.ALSO READ: എല്‍.ബി.എസ്. സെന്ററില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാംഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.The post സ്ഥിരമായൊരു സർക്കാർ ജോലി ലക്ഷ്യമിടുന്നവരാണോ? ഇതാ കേരള സ്‌റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ഇപ്പോൾ അവസരം appeared first on Kairali News | Kairali News Live.