ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണ്ണം പൂശൽ വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ 4 മണിക്കൂറോളം നീണ്ടുനിന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വരുമാന സ്രോതസ്സുകൾ, സാമ്പത്തിക ഇടപാടുകൾ, ഭൂമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളിലാണ് ചോദ്യം ചെയ്യൽ നടന്നത്. അതേസമയം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഉണ്ണികൃഷ്ണൻ പോറ്റി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.കഴിഞ്ഞ ദിവസവും ഉണ്ണികൃഷ്ണൻ പോറ്റിയെ നാലു മണിക്കൂറോളം ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു…സ്വർണ്ണ പൂശിയ പാളി വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചതും, ഇത് സംബന്ധിച്ച് പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആയിരുന്നു ഇന്നലെ ചോദ്യം ചെയ്തത്.. തന്റെ കൈവശമുണ്ടായിരുന്നത് ചെമ്പുതകിടാണെന്നും, ഇതു കാണിച്ചുകൊണ്ട് പണപ്പിരിവ് നടത്തിയിട്ടില്ലെന്നുമായിരുന്നു ഉണ്ണികൃഷ്ണന്റെ വാദം. എന്നാൽ ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് കൃത്യമായ വ്യക്തത വരുത്തി. ശബരിമലയിൽ നിന്നു കൊണ്ടു പോയത് സ്വർണം പൂശിയ പാളിയാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുകയാണ്. ഇന്ന് ഉണ്ണികൃഷ്ണൻ പോറ്റി യുടെ വരുമാന സ്രോതസ്സുകളെ കുറിച്ചും, മറ്റ് സാമ്പത്തിക, ഭൂമി ഇടപാടുകളെ കുറിച്ചുമാണ് വിജിലൻസ് വിവരങ്ങൾ തേടിയത്. അതേസമയം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചത്.ALSO READ: ‘സങ്കികൾക്കും സയണിസ്റ്റുകൾക്കും മാത്രം പറയാൻ നാവുപൊങ്ങുന്ന വാദം’: ശ്രീജിത്ത് പണിക്കാരെ രൂക്ഷമായി വിമർശിച്ച് രാധിക വിശ്വനാഥൻസ്വർണ്ണം പൂശിയതെങ്ങനെ വെറും ചെമ്പായി എന്ന ചോദ്യത്തിന് ഉണ്ണികൃഷ്ണൻ യാതൊരുവിധത്തിലുമുള്ള മറുപടിയും നൽകിയില്ല. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടർന്നേക്കും. അതോടൊപ്പം ഉണ്ണികൃഷ്ണന്റെ സഹായിയായി വാസുദേവൻ, സ്പോൺസർമാരായ അനന്ത സുബ്രഹ്മണ്യൻ രമേശ് എന്നിവരെയും ഉടനെ ചോദ്യം ചെയ്യും.The post ദ്വാരപാലകശില്പങ്ങളിലെ സ്വർണ്ണം പൂശൽ വിഷയം: ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നും ചോദ്യം ചെയ്തു, നീണ്ടുനിന്നത് 4 മണിക്കൂറോളം appeared first on Kairali News | Kairali News Live.