ജയ്പൂർ ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ 6 രോഗികൾ മരിച്ചു. സവായ് മാൻ സിംഗ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അഞ്ച് രോഗികളുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രിയോടുകൂടെയാണ് തീപിടിത്തം ഉണ്ടായത്.Also read: ബിഹാര്‍ തെരഞ്ഞെടുപ്പ്: സീറ്റിനെ ചൊല്ലി തമ്മിലടിച്ച് എന്‍ഡിഎ സഖ്യകക്ഷികള്‍ഷോർട് സർക്യൂട്ട് വഴി ഉണ്ടായ തീപിടിത്തത്തിൽ പെട്ടന്ന് തന്നെ തീ പടരുകയും, പുക ശ്വസിച്ചുമാണ് രോഗികൾ മരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർ അനുരാഗ് ധകാഡ് പറഞ്ഞു. തീപിടിത്തം ഉണ്ടാകുന്ന സമയത്ത് പതിനൊന്ന് രോഗികളാണ് ഐ സി യു വില ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതിൽ കൂടുതൽ രോഗികളും സീരിയസ് ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.#WATCH | Jaipur, Rajasthan | A massive fire broke out in an ICU ward of Sawai Man Singh (SMS) Hospital, claiming the lives of six patients pic.twitter.com/CBM6vcTMfZ— ANI (@ANI) October 5, 2025 The post ജയ്പൂർ ആശുപത്രിയില് തീപിടിത്തം: ഐസിയുവിൽ 6 രോഗികൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.