തര്‍ക്കത്തിനൊടുവില്‍ കെപിസിസി ഭാരവാഹികളുടെ ഭാഗിക പട്ടികയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. രണ്ടുദിവസത്തിനുള്ളില്‍ പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം. ഭാഗിക പട്ടികയില്‍ ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ട്രഷറും മാത്രം. പുതിയ ഡിസിസി അധ്യക്ഷമാരുടെ പ്രഖ്യാപനം പിന്നീട്. അതേസമയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് വൈകിട്ട് ഇന്ദിരാഭവനിൽ ചേരും.തര്‍ക്കങ്ങളും നേതാക്കളുടെ കടുംപിടുത്തം കാരണവും മുടങ്ങിയ കെപിസിസി ഭാരവാഹികളുടെ പട്ടിക ഭാഗികമായി പ്രഖ്യാപിക്കാനാണ് തീരുമാനം. രണ്ടു ദിവസത്തിനുള്ള ഈ പട്ടിക എഐസിസി പ്രഖ്യാപിക്കും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പട്ടികക്ക് അംഗീകാരം നല്‍കി. ഭാഗിക പട്ടികയില്‍ ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ട്രഷറും മാത്രമെ ഉള്ളൂ. കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും.Also read: ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് സ്വർണം പൂശിയ ദ്വാരപാലക പാളി; ദേവസ്വം വിജിലൻസിന്റേതാണ് കണ്ടെത്തൽപുതിയ ഡിസിസി അധ്യക്ഷമാരുടെ പ്രഖ്യാപനവും വൈകും. നേതാക്കൾ തമ്മിലുള്ള തര്‍ക്കം കാരമാണ് സമ്പൂര്‍ണ പട്ടിക പ്രഖ്യാപിക്കാന്‍ കഴിയാതെ പോയത്. ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ സതീശന്‍ കടുംപിടുത്തം തുടര്‍ന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. സതീശന്‍ വഴങ്ങിയില്ല. ഇതോടെയാണ് ഭാഗിക പട്ടിക പ്രഖ്യാപിക്കാന്‍ നേതാക്കള്‍ തമ്മില്‍ ധാരണയായത്. സമ്പൂര്‍ണ പുനഃസംഘടന സാധ്യാമാകാത്തതില്‍മുതിര്‍ന്ന നേതാക്കള്‍ക്കും എഐസിസിക്കും അതൃപ്തി ഉണ്ട്. മാത്രമല്ല അര്‍ഹരായ പലരും പട്ടികയില്‍ നിന്ന് പുറത്തായെന്നും ആക്ഷേപം ഉയരുന്നു.ഭാഗിക പട്ടിക പ്രഖ്യാപിക്കുന്നതോടെ തര്‍ക്കം രൂക്ഷമാകാനും സാധ്യതയുണ്ട്.The post കെപിസിസി ഭാരവാഹിളുടെ ഭാഗിക പട്ടിക ഉടന്; രണ്ടുദിവസത്തിനുള്ളില് പ്രഖ്യാപിക്കും appeared first on Kairali News | Kairali News Live.