‘സങ്കികൾക്കും സയണിസ്റ്റുകൾക്കും മാത്രം പറയാൻ നാവുപൊങ്ങുന്ന വാദം’: ശ്രീജിത്ത് പണിക്കാരെ രൂക്ഷമായി വിമർശിച്ച് രാധിക വിശ്വനാഥൻ

Wait 5 sec.

കഴിഞ്ഞ ദിവസം ശ്രീജിത്ത് പണിക്കർ ഗാസ സംരക്ഷണത്തിനായി നടത്തിയ പ്രതിഷേധത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിൽ പങ്കുവെച്ചിരുന്നു. ആ പോസ്റ്റ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെ ശ്രീജിത്ത് പണിക്കാരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാധിക വിശ്വനാഥൻ. ഗാസയിലെ കുഞ്ഞുങ്ങൾ മരിച്ച് വീഴുന്നതിനെ സാധാരണയായി കാണുന്നതാണ് ശ്രീജിത്ത് പണിക്കരുടെ പരാമർശം. കുടിലത പേറുന്ന സങ്കികൾക്കും സയണിസ്റ്റുകൾക്കും മാത്രം പറയാൻ നാവുപൊങ്ങുന്ന വാദമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. അതൊരു തരി സഹജീവി സ്നേഹമോ മാനവികതയോ കുട്ടികളോട് കരുതലോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വെടല അഭിനയമാണെന്ന് ശ്രീജിത്ത് പണിക്കർ നടത്തിയതെന്നും ഫേസ്ബുക്ക് പോസ്റ്റിലെ വിമർശനത്തിൽ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :തീർച്ചയായും ലോകത്തെവിടെയുമുള്ള കുഞ്ഞുങ്ങളും സംരക്ഷിക്കപ്പെടേണ്ടവരാണ്..അത് പലസ്തീനിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ലോകമെമ്പാടും ആളുകൾ സംസാരിക്കുമ്പോൾ മാത്രം ഓർമ വരുന്ന അപ്പോൾ മാത്രം ഉണരുന്ന സെലക്റ്റീവ് മാനവികതയാവരുത്..അങ്ങനാവുമ്പോൾ അത് തനി ഫ്രാഡുകൾ പുറത്തെടുക്കുന്ന വെറും whataboutery യായ് മാറും.ഫ്രീ പലസ്തീൻ പ്രക്ഷോഭകരോട് ലോകത്ത് പലയിടങ്ങളിലും കുഞ്ഞുങ്ങൾ മരിക്കുന്നതിനെകുറിച്ച് വേവലാതി കൊണ്ടെന്ന ഭാവേന സയണിസ്റ്റുകൾ മുന്നോട്ട് വയ്ക്കുന്ന ആത്മാർത്ഥത തൊട്ടു തീണ്ടിയിട്ടില്ലാത്ത വെറും വാചകകസർത്ത് മാത്രമാണത് ..അപ്പോ ഗാസയിൽ മാത്രമേ കുഞ്ഞുങ്ങൾ യുദ്ധഭൂമിയിൽ മരിക്കുന്നുള്ളോ? സിറിയയിൽ സുഡാനിൽ ഒക്കെയുള്ള കുഞ്ഞുങ്ങളെ കുറിച്ച് നിങ്ങൾക്ക് വേവലാതിയില്ലേ?ഒക്ടോബർ 7ന് [നോട്ട് ദ് പോയിന്റ് – അവർ പതിറ്റാണ്ടുകളായി ചെയ്ത് പോരുന്ന ഭീകരാക്രമണം അവർക്കു തിരിച്ചു അനുഭവിക്കേണ്ടിവന്ന ഒരേയൊരു ദിവസം] ഇസ്രായേലിൽ മരിച്ച കുഞ്ഞുങ്ങൾക്ക് നീതി കിട്ടണ്ടേ..?ഇതൊക്കെ ഒരുവനോ ഒരുവളോ പറയുന്നത് തന്നെ ഗസയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നത് നോർമലൈസ് ചെയ്യാനുള്ള കുടിലതന്ത്രമായിട്ടാണ്.നിരപരാധികൾക്കെതിരെ എവിടെ അതിക്രമങ്ങൾ നടന്നാലും അതെവിടെയായാലും മനുഷ്യരായവർ പ്രതികരിക്കും.. പ്രതികരിക്കണം..എന്നാൽ കുടിലത പേറുന്ന സങ്കികൾക്കും സയണിസ്റ്റുകൾക്കും മാത്രം പറയാൻ നാവുപൊങ്ങുന്ന വാദമാണ്, മണിപ്പൂരിൽ കലാപങ്ങളും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളും നടക്കുന്നു എന്ന പരാതിയുയരുമ്പോൾ ദേ ബംഗാളിലുമുണ്ട്, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ.. അവർക്ക് വേണ്ടി നിങ്ങൾ സംസാരിക്കാത്തതെന്തേ എന്ന ലെവൽ വെടലചോദ്യം!നമ്മൾ പലസ്തീനിൽ നടക്കുന്ന വംശഹത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ ഇതുപോലെ ആരേലും നിഷ്പക്ഷത ചമഞ്ഞ് സിറിയയിലെ കുട്ടികൾ സുഡാനിലെ കുട്ടികൾ ഇസ്രായേലിലെ കുട്ടികൾ ഉക്രൈനിലെ കുട്ടികൾ എന്നൊക്കെ പറഞ്ഞ് വന്നാൽ അപ്പോ മനസിലാക്കണം..അതൊരു തരി സഹജീവി സ്നേഹമോ മാനവികതയോ കുട്ടികളോട് കരുതലോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വെടല അഭിനയമാണെന്ന് !ഒന്ന് കരുതലോടെ ഇരിക്കണം അത്തരം ഫ്രാഡുകളെ അവർ നിങ്ങടെ സർക്കിളിൽ ഉണ്ടെങ്കിൽ!നബി : ഞ്യാൻ സങ്കിയല്ലാഹ് നിഷ്പക്ഷ സങ്കികളൊക്കെ കഷ്ടപ്പെട്ട് ഒളിപ്പിച്ചു പിടിച്ച ദ്രംഷ്ടകൾ പുറത്ത് കാട്ടിയുള്ള ചീറ്റലിലാണല്ലോ ഇപ്പോൾ !അതും സയണിസ്റ്റ് അപ്പോളജിസ്റ്റുകളായിട്ട്!നാസ്തിക മോർച്ചറിയുടെ കമിങ് ഔട്ടിനു മുന്നുള്ള ആളിക്കത്തൽ തന്നേ?The post ‘സങ്കികൾക്കും സയണിസ്റ്റുകൾക്കും മാത്രം പറയാൻ നാവുപൊങ്ങുന്ന വാദം’: ശ്രീജിത്ത് പണിക്കാരെ രൂക്ഷമായി വിമർശിച്ച് രാധിക വിശ്വനാഥൻ appeared first on Kairali News | Kairali News Live.