അപ്പാർട്ട്മെന്റിന്റെ ലിഫ്റ്റിൽ പത്തി വിടർത്തിയ മൂർഖൻ; പരിഭ്രാന്തരായി താമസക്കാർ | VIDEO

Wait 5 sec.

നോയിഡ | നോയിഡയിലെ ഒരു ഹൈറൈസ് അപ്പാർട്ട്മെന്റ് സൊസൈറ്റിയിലെ ലിഫ്റ്റിൽ യാത്രക്കാർ പ്രതീക്ഷിക്കാത്ത ഒരതിഥി. പത്തി വിടർത്തിയ മൂർഖൻ! ലിഫ്റ്റിനുള്ളിലെ തറയിൽ ചുറ്റിക്കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. സെക്ടർ 168-ലെ ഗോൾഡൻ പാം സൊസൈറ്റിയിലെ താമസക്കാർക്കാണ് ഞായറാഴ്ച ഭീതിതമായ അനുഭവം ഉണ്ടായത്.ലിഫ്റ്റിനായി കാത്തുനിന്ന ഏതാനും താമസക്കാരുടെ അടുത്തേക്ക് പാമ്പുമായി ലിഫ്റ്റ് വന്നതോടെ എല്ലാവരും പരിഭ്രാന്തരായി. ഉടൻ തന്നെ സൊസൈറ്റിയുടെ മെയിന്റനൻസ് ടീമിനെ വിവരമറിയിച്ചു. മെയിന്റനൻസ് ജീവനക്കാർ താൽക്കാലിക ഉപകരണങ്ങളുമായി എത്തി മൂർഖനെ സുരക്ഷിതമായി ഒരു മാലിന്യപ്പെട്ടിയിലാക്കി. പിന്നീട് പാമ്പിനെ സമീപത്തെ തുറന്ന സ്ഥലത്തേക്ക് വിട്ടു.#BreakingNewsसोसायटी की लिफ्ट में बैठा मिला कोबरा सांपलिफ्ट खुली तो सांप देख लोग डरेसांप को कचरे के डिब्बे में बंद कर सुरक्षित जगह छोड़ानोएडा सेक्टर-168 की गोल्डन पाम सोसाइटी का मामला#Noida #ZeeUPUK @noidapolice pic.twitter.com/ajo79A6K8u— Zee Uttar Pradesh Uttarakhand (@ZEEUPUK) October 5, 2025എന്നാൽ, ഈ സംഭവം താമസക്കാരെ വലിയ രീതിയിൽ ആശങ്കയിലാക്കിയിട്ടുണ്ട്. ലിഫ്റ്റിൽ കയറിയെങ്കിൽ പാമ്പിന് എവിടെയും എത്താൻ കഴിയുമെന്ന് അവർ പറയുന്നു. ജിമ്മിലോ, ലോബിയിലോ, എന്തിന് ഫ്ലാറ്റുകൾക്കുള്ളിൽ പോലും പാമ്പുകൾ എത്തുമെന്ന ഭയത്തിലാണ് അവർ. കുട്ടികൾ ലിഫ്റ്റിൽ ഒറ്റയ്ക്ക് പോകാൻ ഭയപ്പെടുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.സമീപത്തെ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളിൽ നിന്നാണ് പാമ്പുകൾ സൊസൈറ്റി വളപ്പിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ട്. ഇതിന് മുൻപും സൊസൈറ്റിയിൽ പാമ്പുകളെ കണ്ടിട്ടുണ്ട്.