വർഗീയത നിറഞ്ഞ പ്രസംഗവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ലീഗ് നേതാവ് കെ എം ഷാജി.സംസ്ഥാനത്തെ ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാവണമെന്നും സമുദായത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് ഭരണം നേടേണ്ടതെന്നും കെ എം ഷാജി പറഞ്ഞു. ദുബൈ കെ എം സി സി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷാജിയുടെ വിവാദ പ്രസംഗം.ALSO READ: കെ.സി വേണുഗോപാലിന് എന്തു നുണയും പറയാമോ ?; ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിനെതിരെ അഡ്വ കെ. അനില്‍കുമാര്‍മന്ത്രിമാരുടെ എണ്ണം കൂട്ടലല്ല ലീഗിൻ്റെ ലക്ഷ്യമെന്നും സമുദായത്തിന് വേണ്ടിയാകണം ഇതെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിം മാനേജ്മെൻ്റ് സ്കൂളുകളിൽ കൂടുതൽ ബാച്ചും പോസ്റ്റും തരപ്പെടുത്തണമെന്നും കെ. എം ഷാജി പറയുന്നു.The post ‘ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാവണം’; വീണ്ടും വർഗീയ പ്രസംഗവുമായി കെ എം ഷാജി appeared first on Kairali News | Kairali News Live.