ജയ്പൂര്‍ ആശുപത്രിയിൽ തീപിടിത്തം; മരണം 8 ആയി

Wait 5 sec.

ജയ്പൂർ ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ മരണം 8 ആയി ഉയര്‍ന്നു. ദുരന്തത്തിൽ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ വിശദമായ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷനെയും സര്‍ക്കാര്‍ രൂപീകരിച്ചു.മെഡിക്കല്‍ എഡ്യുക്കേഷന്‍ കമ്മീഷണര്‍ ഇഖ്ബാല്‍ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.ALSO READ: സി.ആര്‍.പി.എഫ് ക്യാമ്പിന്റെ അതിര്‍ത്തിക്കടുത്ത് രക്തത്തില്‍ കുളിച്ച് മൃതദേഹം; കിഴക്കന്‍ ദില്ലിയില്‍ രണ്ടു വയസുകാരനെ തട്ടിക്കൊണ്ടുപ്പോയി കൊലപ്പെടുത്തിഇന്നലെ അർധരാത്രിയോടുകൂടെയാണ് സവായ് മാൻ സിംഗ് ആശുപത്രിയിൽ തീപിടിത്ത ദുരന്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.ALSO READ: നേപ്പാളിലെ ജെൻ സി പ്രതിഷേധം; ദില്ലിയിൽ നിരീക്ഷണം ശക്തമാക്കാൻ പോലീസ് നിർദ്ദേശം, സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽതീപിടിത്തത്തിൽ പെട്ടന്ന് തന്നെ തീ പടരുകയും, പുക ശ്വസിച്ചുമാണ് രോഗികൾ മരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർ അനുരാഗ് ധകാഡ് വ്യക്തമാക്കി. തീപിടിത്തം ഉണ്ടാകുന്ന സമയത്ത് പതിനൊന്ന് രോഗികളാണ് ഐ സി യു വിൽ ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.അതേസമയം ദുരന്തത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കൾ രംഗത്തെത്തി. സർക്കാരിനെതിരെയും,ആശുപത്രി അധികൃതർക്ക് എതിരെയുമാണ് പ്രതിഷേധം. പ്രതിഷേധക്കാർ ഹോസ്പിറ്റലിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.The post ജയ്പൂര്‍ ആശുപത്രിയിൽ തീപിടിത്തം; മരണം 8 ആയി appeared first on Kairali News | Kairali News Live.