ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താം; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ…

Wait 5 sec.

ലൈംഗികാരോഗ്യത്തെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം സാമൂഹിക മാധ്യമങ്ങളില്‍ നല്ല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? വിദഗ്ധര്‍ വ്യക്തമാക്കുന്ന ഈ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.ബീറ്റ്‌റൂട്ട് കഴിക്കുന്നതു വഴി ലൈംഗികാസക്തി കൂട്ടാന്‍ സാധിക്കും. ഇതിനു കാരണം ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റിന്റെ സാന്നിധ്യമാണ്. നൈട്രേറ്റ് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തണ്ണിമത്തന്‍ കഴിക്കുന്നതാണ് മറ്റൊരു മാര്‍ഗം. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഓക്‌സൈഡ് എല്‍ അജ്‌നൈന്‍ ലൈംഗിക ആരോഗ്യം കൂട്ടാന്‍ സഹായിക്കും.ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സെറാട്ടോണിന്‍ ഡോപ്പമിന്‍ കൂടുന്നു. ഇത് ലൈംഗികാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും. നട്‌സില്‍ ധാരാളമായി മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയതിനാല്‍ എല്ലാ ദിവസവും നട്ട്‌സ് കഴിക്കുന്നതും നല്ലതാണ്. മറ്റൊന്ന് അനാര്‍ കഴിക്കുന്നതാണ്. മാതാളം എന്നറിയപ്പെടുന്ന അനാര്‍ കഴിക്കുന്നതുവഴി നിങ്ങളുടെ ലൈംഗിക ആരോഗ്യത്തെ ഉത്തേജിപ്പിക്കാം.Also read – രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് വേണ്ട; മരുന്നുകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐഎപിഅതിനാല്‍ ഈ പഴങ്ങള്‍ ദിവസേനെയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്തെങ്കിലും അലര്‍ജിയുള്ളവരാണ് നിങ്ങളെങ്കില്‍ ഒരു ന്യൂട്രീഷന്റെയോ ഡോക്ടറെയോ സമീപിച്ചതിനു ശേഷം മാത്രം ഇവ കഴിക്കുക.The post ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താം; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ… appeared first on Kairali News | Kairali News Live.