സിറിഞ്ച് പ്രാങ്കിന് പിന്നാലെ പ്രശസ്ത ഫ്രഞ്ച് ഇൻഫ്ലുവൻസര്‍ അറസ്റ്റില്‍. അമിൻ മൊജിറ്റോയാണ് അറസ്റ്റിലായത്. പാരിസ് ക്രിമിനൽ കോടതിയാണ് 12 മാസത്തേക്ക് അമിനിനെ ജയിൽശിക്ഷക്ക് വിധിച്ചത്. ഇതിൽ ആറ് മാസം ജയിലില്‍ ക‍ഴിയേണ്ടി വരും. ബാക്കി ആറ് മാസം വ്യവസ്ഥകളോടെയുള്ള ജാമ്യത്തിലായിരിക്കും. ടിക്ടോക്കും ഇൻസ്റ്റാഗ്രാമും പോലുള്ള പ്ലാറ്റ്ഫോമുകളിൽ വീഡിയോ ചെയ്യുന്ന ഇൻഫ്ലുവൻസറാണ് അമിൻ. പൊതുസ്ഥലങ്ങളിലുള്ള ആളുകളെ സമീപിക്കുകയും അതിന് ശേഷം ശൂന്യമായ സിറിഞ്ച് കൊണ്ട് തൊടുന്നതുപോലെ നടിച്ച് ഭീതിയുളവാക്കുന്ന വീഡിയോകള്‍ ചെയ്യുന്നതാണ് ഇയാളെ പ്രശസ്തനാക്കിയത്.The influencer Amine Mojito has been sentenced by a French court to 6 months in prison for his “prank videos” in which he attacks random people with an empty syringe.“It’s just a prank bro” pic.twitter.com/t1YTaQs2A5— Visegrád 24 (@visegrad24) October 4, 2025 ALSO READ: ബീഹാർ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക ശുദ്ധീകരണം കമ്മീഷൻ്റെ കടമ, ആളുകളെ ഒഴിവാക്കിയത് അർഹത ഇല്ലാത്തതിനാലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻസിറിഞ്ചിൽ യാതൊരു ദ്രാവകം ഒന്നും തന്നെ ഇല്ലെങ്കിലും ഇത്തരം വീഡിയോകൾ ആളുകളില്‍ വലിയ ഭീതി സൃഷ്ടിക്കാറുണ്ട്. ഇയാൾക്കെതിരെ നേരത്തെയും ആക്രമണം, പീഡനം എന്നീ കേസുകളുണ്ടായിട്ടുണ്ടെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. താൻ ആ വീഡിയോകൾ വിനോദത്തിന് മാത്രമായി നിര്‍മ്മിച്ചതാണെന്നും ആളുകളെ ചിരിപ്പിക്കാനാണ് ലക്ഷ്യമിട്ടതെന്ന് മൊജിറ്റോ കോടതിയിൽ പറഞ്ഞു. അത്രയ്ക്ക് ഭീതിയുണ്ടാക്കുമെന്ന് താൻ കരുതിയില്ലെന്ന് മൊജിറ്റോ കൂട്ടിച്ചേര്‍ത്തു. The post ‘സിറിഞ്ച് പ്രാങ്ക്’ പൊല്ലാപ്പായി: പ്രശസ്ത ഫ്രഞ്ച് ഇൻഫ്ലുവൻസര് ജയിലിലായി appeared first on Kairali News | Kairali News Live.