ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ സുപ്രീം കോടതിയിലുണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയമെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി. ദളിതനായി ജനിച്ച നിങ്ങള്‍ ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായാലും, സംഘപരിവാര്‍ ഭരണത്തില്‍ നിങ്ങള്‍ക്ക് ഒരു സുരക്ഷയും ഉണ്ടാകില്ല എന്നതിന്റെ ഉദാഹരണമാണ് ചീഫ് ജസ്റ്റിസിനു നേരെയുണ്ടായ അതിക്രമമെന്നും ആദര്‍ശ് എം സജി ഫെയ്സ്ബുക്കില്‍ കുറിച്ചു.സനാതന ധര്‍മത്തിന് അനുകൂലമായ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് കോടതിമുറിയില്‍ വെച്ച് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഒരു വര്‍ഗീയ-സവര്‍ണവാദി ഷൂ എറിഞ്ഞത്. ഇന്ത്യയിലെ സുപ്രീം കോടതി ചീഫ്. ജസ്റ്റിസ് നേരിടേണ്ടിവന്ന അവസ്ഥ ഇതാണെങ്കില്‍, ഇന്ത്യയിലെ ദളിത് സമൂഹത്തിന്റെ സുരക്ഷിതത്വം ഈ സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ എന്നും ആദര്‍ശ് എം സജി കുറിച്ചു.Also read – അഖിലേന്ത്യ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്: നേട്ടം കൊയ്ത് വെള്ളായണി കാര്‍ഷിക കോളേജ്ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയമാണ്.ദളിതനായി ജനിച്ച നിങ്ങൾ ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായാലും, സംഘപരിവാർ ഭരണത്തിൽ നിങ്ങൾക്ക് ഒരു സുരക്ഷയും ഉണ്ടാകില്ല എന്നതിൻ്റെ ഉദാഹരണമാണ് ഇന്ന് സുപ്രീം കോടതിയിൽ നടന്നത്.സനാതന ധർമത്തിന് അനുകൂലമായ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് കോടതിമുറിയിൽ വെച്ച് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഒരു വർഗീയ-സവർണവാദി ഷൂ എറിഞ്ഞത്.ഇന്ത്യയിലെ സുപ്രീം കോടതി ചീഫ്. ജസ്റ്റിസ് നേരിടേണ്ടിവന്ന അവസ്ഥ ഇതാണെങ്കിൽ, ഇന്ത്യയിലെ ദളിത് സമൂഹത്തിൻ്റെ സുരക്ഷിതത്വം ഈ സംഘപരിവാർ ഭരണത്തിന് കീഴിൽ എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.കാരണം, ചാതുർവർണ്യത്തിൻ്റെ പിന്തുടർച്ചക്കാർക്ക് ദളിതർ മനുഷ്യരല്ലല്ലോ.“My birth is my fatal accident.”-Rohit Vemulaആദർശ്. എം. സജിThe post ‘ചീഫ് ജസ്റ്റിസിന്റെ അവസ്ഥ ഇതാണെങ്കില്, ദളിത് സമൂഹത്തിന്റെ സുരക്ഷിതത്വം സംഘപരിവാര് ഭരണത്തിന് കീഴില് എന്തായിരിക്കും’: ആദര്ശ് എം സജി appeared first on Kairali News | Kairali News Live.