സിഎംആര്‍എല്‍- എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍ നാടന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വേദി ആക്കരുത് എന്നും അത്തരം കാര്യങ്ങള്‍ കോടതിക്ക് പുറത്ത് മതിയെന്നും പറഞ്ഞാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള മാത്യൂ കുഴല്‍നാടന്റെ ഹരജി സുപ്രീംകോടതി തള്ളിയത്. നിഴലിനോട് ആര്‍ക്കും യുദ്ധം ചെയ്യാമെന്നും മാത്യു കുഴല്‍നാടന്‍ എല്ലായിടത്തും തോല്‍ക്കുകയാണെന്നും സംഭവത്തില്‍ എം വി ജയരാജന്‍ പ്രതികരിച്ചു.അതേസമയം ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണം പൂശല്‍ വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അവതാരത്തിന്റെ സംരക്ഷകര്‍ കോണ്‍ഗ്രസാണെന്നും എം വി ജയരാജന്‍ പറഞ്ഞു. Also read – ‘കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളില്‍ താത്കാലിക വെട്ടിക്കുറവ് മാത്രം’; പലതും തിരിച്ചു കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ദ്വാരപാലക ശില്പ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമ്മൂ്ടിലെ സഹോദരിയുടെ വീട്ടില്‍നിന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. പോറ്റി പീഠം ഒളിപ്പിച്ചത് സഹോദരിയുടെ വീട്ടിലാണ്. സര്‍ക്കാര്‍ സംരക്ഷിക്കുന്നെങ്കില്‍ പീഠം കണ്ടെടുക്കുമായിരുന്നോ എന്നും എം വി ജയരാജന്‍ ചോദിച്ചു.The post ‘നിഴലിനോട് ആര്ക്കും യുദ്ധം ചെയ്യാം; മാത്യു കുഴല് നാടന് എല്ലായിടത്തും തോല്ക്കുന്നു’: എം വി ജയരാജന് appeared first on Kairali News | Kairali News Live.