ബിഹാര്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; വോട്ടെടുപ്പ് നവം. ആറ്, 11 തീയതികളില്‍, ഫലം 14-ന്

Wait 5 sec.

ബിഹാര്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ ആറ്, 11 തീയതികളില്‍ ആണ് വോട്ടെടുപ്പ്. ആദ്യ ഘട്ട വോട്ടെടുപ്പ് നവംബര്‍ ആറിനും രണ്ടാം ഘട്ടം 11-നും നടക്കും. തെരഞ്ഞെടുപ്പ് ഫലം നവം. 14ന് പ്രഖ്യാപിക്കും.ആദ്യ ഘട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 10-നാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 17 ആയിരിക്കും. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 18ന് നടക്കും.Read Also: ചീഫ് ജസ്റ്റിസിന് നേരെ സുപ്രിംകോടതിയിൽ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചുരണ്ടാം ഘട്ടത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 20 ആണ്. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 21-നായിരിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഒക്ടോബര്‍ 23 ആണ്. ബിഹാറിൽ പുരുഷ വോട്ടര്‍മാര്‍ 3.92 കോടി ആണ്. സ്ത്രീ വോട്ടര്‍മാര്‍ 3.50 കോടിയും ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ 1725-ഉം ആണ്. 14.01 ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. എല്ലാ ബൂത്തിലും തത്സമയ വെബ്കാസ്റ്റിങ് നടത്തും. ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 90,712 ആണ്.The post ബിഹാര്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; വോട്ടെടുപ്പ് നവം. ആറ്, 11 തീയതികളില്‍, ഫലം 14-ന് appeared first on Kairali News | Kairali News Live.