അന്തിയുറങ്ങാന്‍ സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട്, അത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ചയാണ്, ലോക പാർപ്പിട ദിനം. കെട്ടുറപ്പും സൗകര്യങ്ങളുമുള്ള വീട് ഓരോ മനുഷ്യൻ്റേയും അവകാശമാണെന്ന് ലോകത്തെ ഓർമിപ്പിക്കുന്നതിന് വേണ്ടി ആചരിക്കുന്ന ദിനമാണിത്.ആ അടിസ്ഥാന അവകാശം നമ്മുടെ സംസ്ഥാനത്തെ എല്ലാ മനുഷ്യർക്കും ലഭിക്കണമെന്ന ദൃഢനിശ്ചയം മുറുകെപ്പിടിച്ചു കൊണ്ടാണ് കേരള സര്‍ക്കാരിന്റെ പ്രവർത്തനങ്ങള്‍. ഭവനരഹിതരില്ലാത്ത ഒരു കേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സര്‍ക്കാര്‍ അത്രമേല്‍ ആത്മാര്‍ഥതയോടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്.ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, തുരുത്തി ഇരട്ട ഭവന സമുച്ചയം, വയനാട് ടൗണ്‍ഷിപ്പ്. ഇവയൊക്കെയും വാക്കിന്‍റെ മോടിയില്‍ പറഞ്ഞൊതുക്കാതെ, പാതിവഴിയില്‍ ഉപേക്ഷിക്കാതെ, ജനങ്ങളുടെ സ്വപ്നം സര്‍ക്കാരിന്‍റെ സ്വപ്നമായി പൂര്‍ത്തീകരിക്കുകയാണ്.Also Read: കേരള നിയമസഭ ഇന്ന് ആറ് സുപ്രധാന ബില്ലുകൾ പരിഗണിക്കുംലൈഫ് പദ്ധതിയുഡിഎഫ് അധികാരത്തിൽ വന്നാൽ നിർത്തലാക്കുമെന്ന് പറഞ്ഞ ലൈഫ് പദ്ധതി വഴി 4 ലക്ഷത്തോളം വീടുകളാണ് ഇടതുസര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്. ബാക്കി വീടുകളുടെ നിർമാണം പുരോഗമിച്ച് വരികയാണ്. എറണാകുളം ജില്ലയിൽ മാത്രം ഇതുവരെ 40000-ത്തിലധികം വീടുകളാണ് അനുവദിച്ചത്. അതിൽ 33,000-ത്തിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയായി. 6000-ത്തിലധികം വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിന് പുറമെയാണ് ഫോർട്ട് കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയം പോലുള്ള പദ്ധതികളിലൂടെ വീടുകൾ ലഭ്യമാക്കുന്നത്.കൊച്ചി നഗരസഭയുടെ ഇരട്ടഭവന സമുച്ചയംരാജ്യത്തിന് മാതൃകയായ പുനരധിവാസ പദ്ധതിയായി കൊച്ചി നഗരസഭയുടെ ഇരട്ടഭവന സമുച്ചയം. ഭൂരഹിതരും ഭവനരഹിതരുമായ 394 കുടുംബങ്ങള്‍ക്കാണ് ഫോർട്ട് കൊച്ചി തുരുത്തിയിൽ ഇരട്ട ഭവന സമുച്ചയങ്ങൾ ഉയര്‍ന്നത്. സ്വന്തം വീട് എന്ന അഭിമാന നിമിഷത്തിലാണ് മെഹബുബ് നഗർ പാർക്ക്, കൽവാത്തി, കൊഞ്ചേരി, തുരുത്തി ഉന്നതികളിലെ മനുഷ്യർ. രാജ്യത്തെതന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്നാണ് സര്‍ക്കാര്‍ യാഥാർത്ഥ്യമാക്കിയത്.Also Read: ശബരിമല സന്ദര്‍ശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 22ന് കേരളത്തില്‍ എത്തുംവയനാട് ടൗണ്‍ഷിപ്പ്പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ 410 വീടുകളാണ് ടൗൺഷിപ്പിന്‍റെ ഭാഗമായി നിർമ്മിക്കുന്നത്.ഏക കിടപ്പാടം സംരക്ഷണ ബിൽഇതിനൊക്കെ പുറമെ കടക്കെണിയില്‍ കുടുങ്ങി കിടപ്പാടം നഷ്ടമാകില്ലെന്ന ഉറപ്പും എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുകയാണ്. വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഭവനനിർമാണം, ഭവനനവീകരണം, കൃഷി, സ്വയംതൊഴിൽ എന്നിവയ്ക്കായി വായ്പയെടുത്ത് ഏക കിടപ്പാടം പണയപ്പെടുത്തി വായ്പയെടുത്ത് ജപ്തിഭീഷണി നേരിടുന്ന കടക്കാരനും ജാമ്യക്കാരനും സംരക്ഷണമൊരുക്കാൻ പ്രത്യേകനിധി ഒരുക്കുകയാണ് സര്‍ക്കാര്‍.ലോക പാര്‍പ്പിട ദിനം ആഘോഷിക്കുമ്പോള്‍, ഓരോ ജീവനും സുരക്ഷിതമാക്കാന്‍ അത്രമേല്‍ പ്രയത്നിക്കുന്ന ഇടതു സര്‍ക്കാര്‍ നമുക്കുണ്ടെന്നതില്‍ കേരളത്തിന് അഭിമാനിക്കാം.The post ലോക പാർപ്പിട ദിനം: മാതൃകയാണ് കേരള സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് appeared first on Kairali News | Kairali News Live.