പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കോൺഗ്രസിൽ പുതിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്.തങ്ങളെ അറിയിക്കാതെ പരിപാടി നടത്തിയെന്ന് കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ മൻസൂർ മണലാഞ്ചേരി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മൻസൂർ ശബ്ദ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. പുത്തൂരിൽ നിന്നുള്ള ആളുകൾ പരിപാടിയിൽ പങ്കെടുത്തു. എന്നാൽ പുതുപ്പള്ളി തെരുവിൽ നിന്നുള്ളവരെ പരിപാടി അറിയിച്ചില്ല. രഹസ്യമായി നടത്തിയ പരിപാടിയുടെ വിവരങ്ങൾ തങ്ങൾ ചോർത്തും എന്നതിനാലാണോ അറിയിക്കാതിരുന്നത് എന്ന് മൻസൂർ ശബ്ദ സന്ദേശത്തിൽ പറഞ്ഞു. എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ല എന്ന് വ്യക്തമാക്കണമെന്നും മൻസൂർ ആവശ്യപ്പെട്ടു.Also read: അയ്യപ്പ സംഗമം: ചെലവാക്കിയ പണത്തെക്കുറിച്ച് മാതൃഭൂമിയുടെ വ്യാജ വാർത്ത ചാനൽ ചർച്ചയിൽ പൊളിച്ചടുക്കി സിപിഐഎം പ്രതിനിധികൾഅതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ കെ എസ് ആർ ടി സി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെതിരെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറേ ഡി വൈ എഫ് ഐ നേതാക്കൾ കണ്ടു. പാലക്കാട് – ബംഗളൂരു സർവീസ് തുടങ്ങുന്ന കാര്യം രാഹുലിനെ അറിയിച്ചിരുന്നതായി ഡി ടി ഒ ജോഷി ജോൺ പറഞ്ഞു. അതിനിടയിൽ രാഹുലിനെ കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്യിച്ചതിൽ കെ എസ് ആർ ടി ഇ എ സി ഐ ടി യു പ്രതിഷേധിച്ചു.The post രാഹുൽ മാങ്കൂട്ടത്തിൽ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലി തർക്കം; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി appeared first on Kairali News | Kairali News Live.