തലവേദന ആയതിനാല്‍ ലീവ് നല്‍കണമെന്ന് ജീവനക്കാരന്‍; നിങ്ങള്‍ ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുകയല്ല, ജോലി ചെയ്യുകയാണെന്ന് മാനേജര്‍; വൈറലായി പോസ്റ്റ്

Wait 5 sec.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് റെഡ്ഡിറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ ഒരു ജീവനക്കാരന്‍ പങ്കുവെച്ച വാട്‌സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജറുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.തലവേദന ആയതിനാല്‍ ഇന്ന് ജോലിക്ക് വരാന്‍ സാധിക്കില്ലെന്നും ലീവ് അനുവദിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്താണ് സംഭാഷണം തുടങ്ങുന്നത്. എന്നാല്‍ തലവേദന മാറുമെന്നും ഒരു ഗുളിക കഴിച്ചുകൊണ്ട് ഓഫീസിലെത്താന്‍ മാനേജര്‍ ആവശ്യപ്പെടുകയുമായിരുന്നു. മരുന്ന് കഴിച്ചിട്ടും തലവേദന മാറാത്തതിനെ തുടര്‍ന്ന് മാനേജറോട് ജീവനക്കാര്‍ വീണ്ടും ലീവ് ആവശ്യപ്പെടുകയായിരുന്നു.Also Read : 5 കോടി വിലമതിക്കുന്ന വീടുകള്‍ , എഐ സ്റ്റാര്‍ട്ടപ്പിൻ്റെ നിക്ഷേപകനും: ഓട്ടോക്കാരൻ്റെ വരുമാനത്തെക്കുറിച്ചുള്ള ബെംഗളൂരു യുവാവിൻ്റെ പോസ്റ്റ് വൈറല്‍അതിന് മാനേജര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. നിങ്ങള്‍ ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുകയല്ലെന്നും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്നും അതിനാല്‍ത്തന്നെ കുറച്ച് വിശ്രമം എടുത്ത ശേഷം ജോലിയില്‍ പ്രവേശിക്കണം എന്നുമായിരുന്നു മാനേജറുടെ മറുപടി.മാനേജറുടെ മറുപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയകളില്‍ ഉയരുന്നത്. ഭൂരിഭാഗം പേരും മാനേജറുടെ മറുപടിയെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ലീവ് അനുവദിക്കാത്തത് എത്ര ക്രൂരതയാണ് എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.My manager when I ask for a leave byu/Warthei inIndianWorkplaceThe post തലവേദന ആയതിനാല്‍ ലീവ് നല്‍കണമെന്ന് ജീവനക്കാരന്‍; നിങ്ങള്‍ ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുകയല്ല, ജോലി ചെയ്യുകയാണെന്ന് മാനേജര്‍; വൈറലായി പോസ്റ്റ് appeared first on Kairali News | Kairali News Live.