ഇന്ത്യൻ കോസ്റ്റ് ഗാർഡ് 13 എംടിഎസ്, ഡ്രാഫ്റ്റ്സ്മാൻ, മറ്റ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഫ്ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 11-11-2025 ആണ്. ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 18,000 മുതൽ 81,100 വരെ (ശമ്പള ലെവൽ 1 മുതൽ 4 വരെ) ലഭിക്കുന്നതാണ്.വിദ്യാഭ്യാസ യോഗ്യതസ്റ്റോർ കീപ്പർ-II: അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് പാസായിരിക്കണം.എൻജിൻ ഡ്രൈവർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) കൂടാതെ എഞ്ചിൻ ഡ്രൈവർ എന്ന നിലയിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് ആവശ്യമാണ്.ഡ്രാഫ്റ്റ്സ്മാൻ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) കൂടാതെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/മറൈൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ നേവൽ ആർക്കിടെക്ചറിൽ ഡിപ്ലോമ, അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.ലാസ്കർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ തത്തുല്യം പാസാകണം.ഫയർമാൻ: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം).എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ): മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ തത്തുല്യം പാസാകണം.അൺസ്കിൽഡ് ലേബർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ.ALSO READ: ഒരു ജോലി നോക്കുകയാണോ ? എങ്കില്‍ ഇത് ഗോള്‍ഡന്‍ ചാന്‍സ് ! ഇപ്പോള്‍ അപേക്ഷിച്ച് നോക്കൂപ്രായപരിധിഎഞ്ചിൻ ഡ്രൈവർ & ലാസ്കർ: 18 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്കിൽഡ് ലേബർ: 18 മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.സ്റ്റോർ കീപ്പർ-II & ഡ്രാഫ്റ്റ്സ്മാൻ: 18 മുതൽ 25 വയസ്സ് വരെ വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിക്കുന്ന എല്ലാ അപേക്ഷകളും യോഗ്യതാ മാനദണ്ഡങ്ങൾക്കും ആവശ്യമായ രേഖകൾക്കും വിധേയമായി സൂക്ഷ്മമായി പരിശോധിക്കുകയും, ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് രേഖാമൂലമുള്ള പരിശോധനയ്ക്കും എഴുത്തുപരീക്ഷയ്ക്ക് ഹാജരാകുന്നതിനുമായി അഡ്മിറ്റ് കാർഡുകൾ നൽകുകയും ചെയ്യും.പൂരിപ്പിച്ച അപേക്ഷ, ആവശ്യമായ എല്ലാ രേഖകളും സഹിതം, എംപ്ലോയ്മെന്റ് ന്യൂസിൽ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ സാധാരണ തപാൽ വഴി താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം:ഹെഡ്ക്വാർട്ടേഴ്സ് കോസ്റ്റ് ഗാർഡ് റീജിയൺ (വെസ്റ്റ്) അലക്സാണ്ടർ ഗ്രഹാം ബെൽ റോഡ് പിഒ മലബാർ ഹിൽ മുംബൈ 400006.The post ഈ സർക്കാർ ജോലി അവസരം നഷ്ടപ്പെടുത്തരുത്! ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു, ചെയ്യേണ്ടത്… appeared first on Kairali News | Kairali News Live.