‘അപ്പൂപ്പൻ ‘കിരീടം’ കണ്ട് കരഞ്ഞു, അച്ഛൻ ‘തന്മാത്ര’ കണ്ട് വിതുമ്പി, ഇപ്പോൾ മകൻ ‘തുടരും’ കണ്ടും കരയുന്നു!’; മോഹൻലാൽ ‘തലമുറകൾക്ക് നായകൻ’ എന്ന് ബിനീഷ് കോടിയേരി, പോസ്റ്റ് വൈറൽ

Wait 5 sec.

തലമുറകളെ ഞെട്ടിച്ച താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും നൽകുന്ന നിറവും മികവും ഇന്നും ആളുകളെ ഓരോ സെക്കന്റും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ച് ബിനീഷ് കോടിയേരി പങ്കുവച്ച കുറിപ്പും അദ്ദേഹത്തിന്റെ മകന്റെ വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ‘അപ്പൂപ്പൻ ‘കിരീടം’ കണ്ട് കരഞ്ഞു, അച്ഛൻ ‘തന്മാത്ര’ കണ്ട് വിതുമ്പി, ഇപ്പോൾ മകൻ ‘തുടരും’ കണ്ടും കരയുന്നു!’ എന്ന് അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു. തലമുറകൾക്ക് നായകൻ! എന്നാണ് മോഹൻലാലിനെ അദ്ദേഹം വിളിച്ചിരിക്കുന്നത്. എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യൻ എന്നും അദ്ദേഹം കുറിക്കുന്നു.പോസ്റ്റിന്റെ പൂർണരൂപംതലമുറകൾക്ക് നായകൻ! അപ്പൂപ്പൻ ‘കിരീടം’ കണ്ട് കരഞ്ഞു, അച്ഛൻ ‘തന്മാത്ര’ കണ്ട് വിതുമ്പി, ഇപ്പോൾ മകൻ ‘തുടരും’ കണ്ടും കരയുന്നു! എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യൻ. ഈ വികാരങ്ങൾ പകരുന്ന ഈ താരനായകന്റെ യാത്ര ഇനിയും തുടരട്ടെ! ലാലേട്ടൻ… നിങ്ങൾ ഒരു വികാരമാണ്!ALSO READ: ഹിറ്റ് കോബോ റിട്ടേണ്‍സ്; പറവക്കുശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനത്തില്‍ വീണ്ടുമൊരു ദുല്‍ഖര്‍ ചിത്രംഏപ്രില്‍ 25-നായിരുന്നു തുടരും റിലീസ് ചെയ്തത്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തിയത്.The post ‘അപ്പൂപ്പൻ ‘കിരീടം’ കണ്ട് കരഞ്ഞു, അച്ഛൻ ‘തന്മാത്ര’ കണ്ട് വിതുമ്പി, ഇപ്പോൾ മകൻ ‘തുടരും’ കണ്ടും കരയുന്നു!’; മോഹൻലാൽ ‘തലമുറകൾക്ക് നായകൻ’ എന്ന് ബിനീഷ് കോടിയേരി, പോസ്റ്റ് വൈറൽ appeared first on Kairali News | Kairali News Live.