വർണോത്സവം 2025: തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിന കലോത്സവം ബുധനാഴ്ച കൊടിയേറും

Wait 5 sec.

ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ലയിലെ നഴ്സറി/അങ്കണവാടി മുതൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾ വർണ്ണോത്സവം – നിറപ്പൊലിമ 2025 നഴ്സറി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള കുട്ടികളുടെ കൂട്ട ചിത്രരചനാ മത്സരത്തോടെ ഒക്ടോബർ 8 ബുധനാഴ്ച രാവിലെ തുടക്കമാവും.തൈക്കാടുള്ള വിവിധ വേ​ദികളിൽ 20 വരെ മത്സരങ്ങൾ നീളും. ചിത്രരചനാ മത്സരത്തിന് ഒരു സ്കൂളിൽ നിന്നും രചനാ താൽപ്പര്യമുള്ള ഏത് കുട്ടിക്കും പങ്കെടുക്കാവുന്നതാണെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.Also Read: കുടയെടുത്താലും കാറ്റിനേയും പേടിക്കണം ? അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതരാവിലെ 10-ന് തൈക്കാട് മോഡൽ എൽ പി എസിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമായിരിക്കും ചിത്രരചനാ മത്സരം.തുടർന്ന് 8, 9, 10, 11, 12, 17, 20 തീയതികളിലാണ് മത്സരങ്ങൾ. കവിത ചൊല്ലൽ, ചിത്രരചന, വിജ്ഞാനലേഖനം, ക്വിസ്, വായന, വയലിൻ, കീ ബോർഡ്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘനൃത്തം, നാടോടി നൃത്തം (സിംഗിൾ), മൃദംഗം, മോഹിനിയാട്ടം, ഭരതനാട്യം, പ്രസംഗമത്സരം, മിമിക്രി, ഫിഗർഷോ, കണ്ടെഴുത്ത്, കേട്ടെഴുത്ത്, സമകാലിക നൃത്തം, കടലാസ്-ഓല-കളിപ്പാട്ട നിർമ്മാണം, ഏക കഥാപാത്രാവിഷ്ക്കാരം, കേരള നടനം, ചെണ്ടവാദ്യം, മാധ്യമ റിപ്പോർട്ടിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ.17-ന് നടക്കുന്ന എൽ പി, യു പി പ്രസംഗമത്സരത്തിൽ നിന്നായിരിക്കും ഇത്തവണത്തെ ശിശുദിന നേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഒക്ടോബർ 20-ന് നഴ്സറി-അങ്കണവാടി കലോത്സവം നടക്കും. കലോത്സവ നിബന്ധനകളും ലഘുലേഖയും സമിതി ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. പ്രധാന അദ്ധ്യാപകൻ്റെ സാക്ഷിപ്പെടുത്തലോടെ നേരിട്ടോ തപാൽ/ഇ-മെയിൽ/ഗൂഗിൾ ഫോം മുഖേന ഒക്ടോബർ 8 നു മുമ്പായി അപേക്ഷിക്കാം.Also Read: കല്ലട ജലോത്സവം: ആയാപ്പറമ്പ് വലിയദിവാൻജി ജലരാജാവ്മത്സര ദിവസങ്ങളിലും രാവിലെ തത്സമയ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. വർണ്ണോത്സവം -2025 മത്സരത്തിലുപരി തിരുവനന്തപുരം ജില്ലയിലെ സ്കൂൾ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിച്ച് ഒരു മഹോതത്സവമാക്കി മാറ്റാനുള്ള വേദിയാക്കാൻ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാൻ സ്കൂൾ അധികൃതരും രക്ഷകർത്താക്കളും മുന്നിട്ടിറങ്ങണമെന്ന് ജി എൻ അരുൺ ഗോപി അഭ്യർത്ഥിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 9847464613, 9447501393, 9495The post വർണോത്സവം 2025: തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിന കലോത്സവം ബുധനാഴ്ച കൊടിയേറും appeared first on Kairali News | Kairali News Live.