സിഎംആര്‍എല്‍- എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടനെ ജനകീയ കോടതി ശിക്ഷിക്കുമെന്ന് ഇ പി ജയരാജന്‍. എതിര്‍ രാഷ്ട്രീയക്കാരോട് എന്തും പ്രവര്‍ത്തിക്കാം എന്ന നിലപാടാണ് കോണ്‍ഗ്രസിന്.മാത്യു കുഴല്‍നാടന്‍ എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുവാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് അനാവശ്യ കേസുകള്‍ ഫയല്‍ ചെയ്യുന്നത്. മാത്യു കുഴല്‍നാടന്‍ സ്വമേധയ പരിശോധന നടത്തണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.Also read – ‘ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം പൂശലിൽ ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണത്തിന് സർക്കാർ പൂർണ പിന്തുണ നൽകും’; മന്ത്രി വി എൻ വാസവൻഇത്തരം വൃത്തികെട്ട പ്രവര്‍ത്തികളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ മാറിനില്‍ക്കണമെന്നും നേതാക്കള്‍ തന്നെ കോണ്‍ഗ്രസിനെ നന്നാക്കാന്‍ ശ്രമിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു. നയവ്യക്തതയില്ലാതെ കോണ്‍ഗ്രസ് തമ്മിലടിച്ച് നശിക്കുകയാണെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണം പൂശല്‍ വിവാദത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.അഴിമതിക്കാരെ സര്‍ക്കാര്‍ രക്ഷിക്കില്ല. ആരാധനാലയങ്ങളുടെ മേലില്‍ നടത്തുന്ന അഴിമതികളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.The post ‘കോണ്ഗ്രസ് തമ്മിലടിച്ച് നശിക്കുന്നു; കുഴല്നാടനെ ജനകീയ കോടതി ശിക്ഷിക്കും’: ഇപി ജയരാജന് appeared first on Kairali News | Kairali News Live.