കുറ്റിക്കടവ് | എസ് വൈ എസ് മാവൂർ സോൺ ‘സ്നേഹലോകം’ ഇന്ന് രാവിലെ മുതൽ കുറ്റിക്കടവ് വലിയ ഉസ്താദ് അബ്ദുല്ലക്കുട്ടി മുസ്ലിയാർ സ്ക്വയറിൽ നടക്കും.എസ് എം എ കുന്ദമംഗലം സോൺ ജനറൽ സെക്രട്ടറി സയ്യിദ് ഫള്‌ല് ഹാഷിം സഖാഫി പതാക ഉയർത്തും.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശോല ഉദ്ഘാടനം ചെയ്യും.എസ് വൈ എസ് മാവൂർ സോൺ പ്രസിഡണ്ട് അബ്ദുറഹീം സഖാഫി കായലം അധ്യക്ഷത വഹിക്കും.മൂസ സഖാഫി കുറ്റിക്കടവ് ആമുഖപ്രഭാഷണം നടത്തും.പ്രവാചകന്റെ കർമ്മഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി എസ് വൈ എസ് കോഴിക്കോട് നോർത്ത് ജനറൽ സെക്രട്ടറി റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ പ്രഭാഷണം നടത്തും.നബി സ്നേഹത്തിന്റെ മാധുര്യം എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി മാടവനയും മധ്യമ നിലപാടിന്റെ സൗന്ദര്യം എന്ന വിഷയത്തിൽ എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം സഖാഫി താത്തൂരും ഉസ് വത്തുൽ ഹസന എന്ന വിഷയത്തിൽ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറിയും അവതരണം നടത്തും.വൈകിട്ട് നാല് മണിക്ക് പൂർണ്ണതയുടെ മനുഷ്യകാവ്യം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുസ്തഫ പി എറക്കൽ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല എന്നിവർ സംസാരിക്കും.തുടർന്ന് നടക്കുന്ന സ്നേഹ സന്ദേശ പ്രഭാഷണത്തിന് എസ് വൈ എസ് കോഴിക്കോട് സൗത്ത് പ്രസിഡണ്ട് അലവി സഖാഫി കായലം നേതൃത്വം നൽകും.സയ്യിദ് അലി നിയാസ് കൂളിമാട്, സയ്യിദ് ഹസൻ അൽ ബുഖാരി കൊന്നാര, കെ അബ്ദുൽ കലാം മാവൂർ, ബഷീർ മുസ്ലിയാർ ചെറൂപ്പ, സയ്യിദ് നസീബ് സഖാഫി കൂളിമാട് തുടങ്ങിയവർ പങ്കെടുക്കും.