ബിജെപി അധികാരത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം മാത്രം കടമെടുത്തത് 37,400 കോടി രൂപ. 154 ദിവസത്തിനിടെ പ്രതിദിനം 242.85 കോടി രൂപയാണ് കടമെടുത്തത്. ബോണ്ട് ലേലം ചെയ്ത് ഒക്ടോബര്‍ ഒന്നിന് 3000 കോടി രൂപയാണ് കടമെടുത്തത്.ആഗസ്ത് 26ന് 4,800 കോടി രൂപയും പിന്നീട് സെപ്തംബര്‍ 9ന് 4000 കോടിയും സെപ്തംബര്‍ 22ന് 3000 കോടി രൂപയുമാണ് കടമെടുത്തത്. എന്നാൽ ഈ പണമെല്ലാം സംസ്ഥാനത്തിൻ്റെ വികസനത്തിനല്ല ചെലവിടുന്നതെന്നും ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും കരാറുകാരുടെയും നേട്ടത്തിന് മാത്രമാണ് ഉപയോഗിക്കപ്പെടുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി ജസ്‍വിന്ദര്‍ സിങ് പറ‍ഞ്ഞു.ALSO READ: 25 കോടി പോക്കറ്റിലാക്കിയ ഭാഗ്യശാലി കാണാമറയത്ത്; ആ ‘നെട്ടൂര്‍ സ്വദേശി’ക്കായി കണ്ണിൽ എണ്ണയൊഴിച്ച് കാത്ത് മലയാളികൾജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആര്‍എസ്‍എസിൻ്റെ എൻജിഒകളുടെ ഖജനാവ് നിറയ്ക്കുന്നുവെന്നും നിലവിൽ സംസ്ഥാനത്തിൻ്റെ കടം 4.60 ലക്ഷം കോടിയായി ഉയര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു. കടമെടുപ്പ് തുടര്‍ന്നാൽ ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ ബാക്കിയുള്ള 211 ദിവസം കൊണ്ട് കുറഞ്ഞത് 51,062 കോടിയുടെ കടമെങ്കിലും ഉണ്ടാകുമെന്ന് ജസ്‍വിന്ദര്‍ പറഞ്ഞു. 22 വര്‍ഷത്തെ ഭരണം കൊണ്ട് സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. The post പ്രതിദിന ചെലവ് 242.85 കോടി രൂപ: കടമെടുപ്പില് മുങ്ങി മധ്യപ്രദേശ് ബിജെപി സര്ക്കാര് appeared first on Kairali News | Kairali News Live.