കഫ് സിറപ്പ് മരണങ്ങൾ: രാജസ്ഥാനിൽ ഒരു കുട്ടി കൂടി മരിച്ചു, മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ

Wait 5 sec.

ചുമയ്ക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച കേസിൽ പ്രതിയായ ഡോ. പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ചിന്ദ്വാര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും പ്രവീൺ സോണിയാണ് കോൾഡ്രിഫ് ചുമ മരുന്ന് നിർദേശിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പോലീസ് പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തത്.ഡെെഎത്തിലീൻ ഗ്ലൈകോണിൻ്റെ അളവ് അമിതമായി കണ്ടെത്തിയ കോൾ ഡ്രിഫ് കഫ് സിറപ്പ് തെലങ്കാന സർക്കാർ നിരോധിച്ചു. ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ പരിശോധന ആരംഭിച്ചു. അതേസമയം ചുമ മരുന്ന് കഴിച്ച് രാജസ്ഥാനിൽ ഒരു മരണം കൂടി. ഇതോടെ ഇതുവരെ മരിച്ചത് 14 കുട്ടികൾ ആണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ആരോഗ്യ സെക്രട്ടറി മാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കോൾഡ്രീഫ് നിർമാണ കമ്പനിക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് തമിഴ്നാട് ഡിഎഫ്എക്ക് നിർദേശം. കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആണ് നിർദേശം നൽകിയത്.വിഷം കലർന്ന ചുമ മരുന്ന് നൽകിയതായി ബിഎംഒ അങ്കിത് ആരോഗ്യ വകുപ്പിന് പരാതി നൽകിയിരുന്നു. ഈ കേസിൽ ഡോ. പ്രവീൺ സോണിക്കും ശ്രീശാൻ കമ്പനിക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, ഇതിനുശേഷം മാത്രമാണ് പ്രവീൺ സോണി അറസ്റ്റിലായത്.സ്വകാര്യ ക്ലിനിക്കുകളിലെ ആളുകൾക്ക് സർക്കാർ ഡോക്ടർമാർ ഈ മരുന്ന് തുടർന്നും നിർദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, നാഗ്പൂരിൽ നിന്നുള്ള ബയോപ്സി റിപ്പോർട്ടിന് ശേഷവും സിറപ്പ് നിർദ്ദേശിക്കുന്നത് തുടർന്നു.ALSO READ: കുടയെടുത്താലും കാറ്റിനേയും പേടിക്കണം ? അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതമധ്യപ്രദേശിലെ ഭരണകൂടം സിറപ്പ് മൂലം ആറ് കുട്ടികൾ മരിച്ചതിന് ശേഷമാണ് സജീവമായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയത്തിൽ അഞ്ച് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് ഈ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മധ്യപ്രദേശിൽ നിരോധനത്തിന് മുമ്പ്, രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഈ സിറപ്പ് നിരോധിച്ചിരുന്നു.ചിന്ദ്വാര ജില്ലയിൽ കോൾഡ്രിഫ് ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചത് വളരെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന് ശേഷം മധ്യപ്രദേശിൽ ഈ സിറപ്പിന്റെ വിൽപ്പന പൂർണ്ണമായും നിരോധിച്ചു. കോൾഡ്രിഫ് സിറപ്പ് പിടിച്ചെടുക്കാൻ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടക്കുന്നുണ്ട്. ചിന്ദ്വാരയിൽ ഈ സിറപ്പ് മൂലം മരിച്ച 11 കുട്ടികളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രോഗികളുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും.The post കഫ് സിറപ്പ് മരണങ്ങൾ: രാജസ്ഥാനിൽ ഒരു കുട്ടി കൂടി മരിച്ചു, മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.