നേമം മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 900 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വികസനം എത്തിക്കാനായതായി മന്ത്രി പറഞ്ഞു. കുമിളി- കൊല്ലന്തറ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ മേഖലയില്‍ പുതിയ കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 100 കോടിയും രോഗ പ്രതിരോധത്തിനും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മേഖലയില്‍ 55 കോടിയുടെ വികസന പദ്ധതികളും നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. 290 കോടിയുടെ മെഗാപദ്ധതികള്‍ വഴി മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം പൂര്‍ത്തീകരിച്ചതായും കാര്‍ഷിക മേഖലയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 45 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.Read Also: കുളവാഴ ഭീഷണിക്ക് ശാശ്വത പരിഹാരം; ഫ്യൂച്ചര്‍ കേരളാ മിഷന്റെ ഡിസ്കഷന്‍ പേപ്പര്‍ മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തുകരമന ആഴാങ്കല്‍ നടപ്പാതയുടെ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി 16 കോടിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും കിഫ്ബി ഫണ്ട് വഴി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ 150 കോടി രൂപയുടെ നവീകരണവും നടപ്പിലാക്കി. ഇതിനു പുറമേ ആറ് പുതിയ പാലങ്ങള്‍ക്കായി 55 കോടിയുടെ പദ്ധതിയും വാഴമുട്ടത്ത് 40 കോടി രൂപ ചെലവില്‍ നാഷണല്‍ ഹൗസിങ് മ്യൂസിയവും ഒരുക്കുന്നതായും മന്ത്രി പറഞ്ഞു. ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിപിന്‍, കൗണ്‍സിലര്‍മാരായ സത്യവതി, പനത്തുറ ബൈജു എന്നിവര്‍ പങ്കെടുത്തു.The post നേമം മണ്ഡലത്തില് 900 കോടിയുടെ പദ്ധതികള് നടപ്പാക്കിയെന്ന് മന്ത്രി വി ശിവന്കുട്ടി appeared first on Kairali News | Kairali News Live.