ഇസ്‌റാഈല്‍-യു എസ് വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് കുറിപ്പ്; കശ്മീര്‍ എം പി. ആഗ സയ്യിദ് റുഹുല്ല മെഹ്ദിക്കെതിരെ കേസ്

Wait 5 sec.

ശ്രീനഗര്‍ | ഇറാന്‍ പരമാധികാര നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിനു പിന്നാലെ ഇസ്‌റാഈലിനും യു എസിനുമെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ പിന്തുണച്ചതിന് കശ്മീര്‍ എം പി. ആഗ സയ്യിദ് റുഹുല്ല മെഹ്ദിക്കെതിരെ കേസെടുത്ത് പോലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ കുറിപ്പുകള്‍ പങ്കുവെച്ചെന്നും ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്നും മറ്റും ആരോപിച്ചാണ് ശ്രീനഗര്‍ പോലീസ് കേസെടുത്തത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ മെഹ്ദി ശ്രീനഗറില്‍ നിന്നാണ് പാര്‍ലിമെന്റിലെത്തിയത്.ഖാംനഈയുടെ മരണത്തില്‍ അനുശോചിച്ചും ഇസ്‌റാഈല്‍, യുഎസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ചും മെഹ്ദി എക്‌സില്‍ തുടര്‍ച്ചയായ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റുകള്‍ നാടിന്റെ ക്രമസമാധാന നില തകര്‍ക്കാന്‍ ഇടയാക്കുമെന്നാണ് പോലീസ് പറയുന്നത്.തന്റെ ജനതയുടെ വികാരത്തിനൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് പ്രതികരിച്ചതെന്നും മെഹ്ദി പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് നടക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സും ആരോപിച്ചു.