ജി സുധാകരനുമായി ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കെസി വേണു​ഗോപാൽ

Wait 5 sec.

മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. ജി സുധാകരൻ മെമ്പർഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഫേസ്‌ബുക്ക് പോസ്റ്റ്‌ വായിച്ചു. സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞ കാര്യങ്ങളാണത്.സുധാകരന്റെ കാര്യങ്ങൾ സുധാകരനാണ് തീരുമാനിക്കേണ്ടത്. എല്ലാം അദ്ദേഹത്തിന്റെ തീരുമാനമാണ്.ഇപ്പോഴും അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഇനി എന്ത് വേണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. അപ്പോൾ ഞങ്ങൾ പ്രതികരിക്കും. സാങ്കല്പിക ചോദ്യങ്ങൾക്ക് മറുപടിയില്ല. ജി സുധാകരൻ പക്വതയുള്ള നേതാവാണ്.തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങൾ സ്നേഹിക്കുന്ന നേതാവാണ്.സീറ്റ് നിഷേധം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മത്സരിപ്പിക്കണോ എന്ന് ആലോചിക്കേണ്ടത് പാർട്ടിയാണെന്നും ജന പിന്തുണയുള്ള നേതാവാണ് ജി സുധാകരനെന്നും കെ സി വേണുഗോപാൽ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.The post ജി സുധാകരനുമായി ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കെസി വേണു​ഗോപാൽ appeared first on ഇവാർത്ത | Evartha.