ബീഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു അധ്യായത്തിന് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ രാജി പ്രഖ്യാപിച്ചു. സംസ്ഥാന ഭരണതലപ്പത്തുനിന്നും മാറി ഇനി മുതൽ രാജ്യസഭാംഗമായി പ്രവർത്തിക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.ലോക്‌സഭ, നിയമസഭ, നിയമനിർമ്മാണ കൗൺസിൽ എന്നിവയിൽ ഇതിനോടകം അംഗമായിട്ടുള്ള നിതീഷ് കുമാർ, രാജ്യസഭയിൽ കൂടി എത്തുന്നതോടെ പാർലമെന്റിന്റെയും നിയമസഭയുടെയും നാല് സഭകളിലും അംഗമാകുന്ന വ്യക്തിയായി മാറും. തന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കം മുതലുള്ള ആഗ്രഹമായിരുന്നു ഇതെന്നും അത് നിറവേറ്റാനാണ് ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.Also read: മോശമായി മുടി വെട്ടിയത് ആത്മവിശ്വാസം തകർത്തു; എട്ടു വർഷത്തെ നിയമപോരാട്ടം, 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതിബീഹാറിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്നാണ് നിലവിലെ സൂചനകൾ. നിതീഷ് കുമാറിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ സർക്കാരിന് തന്റെ എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഉണ്ടാകുമെന്ന് നിതീഷ് കുമാർ ഉറപ്പുനൽകി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ബിഹാർ ജനത നൽകിയ വിശ്വാസമാണ് വികസനത്തിന്റെ പുതിയ പാതയിലേയ്ക്ക് സംസ്ഥാനത്തെ നയിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം കുറിച്ചു. വികസിത ബിഹാർ കെട്ടിപ്പടുക്കുന്നതിനായുള്ള തന്റെ പ്രവർത്തനങ്ങൾ ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.पिछले दो दशक से भी अधिक समय से आपने अपना विश्वास एवं समर्थन मेरे साथ लगातार बनाए रखा है, तथा उसी के बल पर हमने बिहार की और आप सब लोगों की पूरी निष्ठा से सेवा की है। आपके विश्वास और समर्थन की ही ताकत थी कि बिहार आज विकास और सम्मान का नया आयाम प्रस्तुत कर रहा है। इसके लिए पूर्व में…— Nitish Kumar (@NitishKumar) March 5, 2026 The post ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാർ രാജ്യസഭയിലേയ്ക്ക് appeared first on Kairali News | Kairali News Live.