ആറ്റുകാൽ പൊങ്കല ഇടാൻ എത്തുന്ന സിനിമാ – സീരിയൽ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി അന്ന രാജൻ ആറ്റുകാൽ പൊങ്കല ഇടാനെത്തിയ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു. എന്നാൽ നടിയുടെ വസ്ത്രധാരണം അടക്കം വലിയ വിമർശനം ആണ് ഇതിനു ലഭിച്ചത്. ബോഡി ഷെയിം ചെയ്യുന്ന തരത്തിൽ ആണ് താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും പല ആങ്കിളിൽ നിന്നും ആളുകളെടുത്ത് പ്രചരിപ്പിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഭക്തി നിർഭരമായ ആ അന്തരീക്ഷത്തിൽനിന്ന് ശ്രദ്ധ മാറ്റുന്ന രീതിയിൽ ചില നിമിഷങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത് വല്ലാതെ വേദനിപ്പിച്ചു എന്നും ഇത് ഏതെങ്കിലും ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു എന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.ആറ്റുകാൽ അമ്മയുടെ പുണ്യപാദങ്ങളിൽ ആദ്യമായി പൊങ്കാല അർപ്പിച്ചത് ഭക്തിനിർഭരമായ ഒരു അനുഭവമായിരുന്നു. കൊടുംചൂടിനെ അവഗണിച്ച്, വിറകടുപ്പിൽ അമ്മയുടെ നാമം ജപിച്ച് ശുദ്ധമായ ഭക്തിയോടെയാണ് ഞാൻ ആ കർമ്മം പൂർത്തിയാക്കിയത്. എന്നാൽ അവിടെയുണ്ടായിരുന്ന മാധ്യമങ്ങളെയും മറ്റുള്ളവരെയും ഞാൻ പൂർണ്ണമായി വിശ്വസിച്ചിരിക്കെ, എന്റെ ചില അനാവശ്യ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കപ്പെട്ടത് എന്നെ ഏറെ വേദനിപ്പിച്ചു; അത് ആ പുണ്യനിമിഷങ്ങളുടെ പവിത്രതയിൽ നിന്നും ശ്രദ്ധ തിരിക്കുന്നതായിരുന്നു.എന്റെ സാരിയോ, ഭാവങ്ങളോ, പ്രവൃത്തികളോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ അതിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു; അത് ഒരിക്കലും എന്റെ ഉദ്ദേശ്യമായിരുന്നില്ല. എന്റെ ചിരിക്കു പിന്നിലെ പോരാട്ടങ്ങളും പ്രാർത്ഥനകളും അമ്മയ്ക്ക് നന്നായി അറിയാം എന്ന സത്യം മാത്രം മതി എനിക്ക്. എല്ലാം അമ്മയുടെ പാദങ്ങളിൽ സമർപ്പിച്ചുകൊണ്ട് ഞാൻ എപ്പോഴും ആറ്റുകാൽ അമ്മയുടെ ഒരു ഭക്തയായി തുടരും എന്നാണ് താരം പറഞ്ഞത്. View this post on Instagram A post shared by Anna raajan (@annaspeeks)The post ‘പൊങ്കാലയ്ക്കിടെ മോശമായ രീതിയിൽ വീഡിയോ പ്രചരിപ്പിച്ചു, ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു’; അന്ന രാജൻ appeared first on Kairali News | Kairali News Live.