ടിവികെയുടെ റാലിക്കിടെ വീണ്ടും അപകടം; രണ്ട് വനിതകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്ക്

Wait 5 sec.

തഞ്ചാവൂര്‍ |  നടന്‍ വിജയിയുടെ പാര്‍ട്ടിയാ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിക്കിടെ വീണ്ടും അപടകം. സംഭവത്തില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. തഞ്ചാവൂരില്‍ പാര്‍ട്ടി അധ്യക്ഷന്‍ വിജയ് പങ്കെടുത്ത റാലിക്കിടെയാണ് സംഭവം.വിജയ്‌യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടം. തിരുച്ചിറപ്പള്ളി-തഞ്ചാവൂര്‍ ദേശീയ പാതയില്‍ സെങ്കിപ്പെട്ടിയില്‍വച്ചായിരുന്നു അപകടമുണ്ടായത്.ബൈക്കില്‍ പിന്തുടരുന്നതിനിടെ വീണ് വിഗ്‌നേഷ് എന്ന യുവാവിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റു. മറ്റൊരു യുവാവിന്റെ കാല് ഒടിയുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നേരത്തെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ നാല്‍പതോളം പേര്‍ മരിച്ചിരുന്നുதவெக தலைவர் விஜயை பார்க்கும் ஆர்வத்தில் நடந்த விபத்து..#TVK | #Vijay | #Election2026 | #Thanjavur | #Accident pic.twitter.com/5qbCmwa0vQ— PttvOnlinenews (@PttvNewsX) March 4, 2026